ജി​ല്ല ക​ലോ​ത്സ​വം; പ​ന്ത​ൽ കാ​ൽ നാ​ട്ടി
Thursday, November 30, 2023 1:58 AM IST
തി​രു​വ​ന​ന്ത​പു​രം: ഡി​സം​ബ​ർ അ​ഞ്ചു മു​ത​ൽ എ​ട്ടു വ​രെ ആ​റ്റി​ങ്ങ​ൽ ബോ​യ്സ് സ്കൂ​ൾ പ്ര​ധാ​ന വേ​ദി​യാ​യി അ​ര​ങ്ങേ​റു​ന്ന ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ പ​ന്ത​ൽ കാ​ൽ നാ​ട്ടു ക​ർ​മം ഒ. ​എ​സ്. അം​ബി​ക എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

ആ​റ്റി​ങ്ങ​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ പേ​ഴ്സ​ൺ അ​ഡ്വ​ക്കേ​റ്റ് എ​സ്. കു​മാ​രി,ജി​ല്ല വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ ജെ. ​ത​ങ്ക​മ​ണി ആ​റ്റി​ങ്ങ​ൽ എ​ഇ​ഒ വി​ജ​യ​കു​മാ​ര​ൻ ന​മ്പൂ​തി​രി, സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​വി​ജു​കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ മാ​രാ​യ എ.​ഷീ​ബ , എ.​ഹ​സീ​ന, എ​ച്ച്എം കെ. ​അ​നി​ൽ​കു​മാ​ർ,അ​ധ്യാ​പ​ക​സം​ഘ​ട​നാ നേ​താ​ക്കളാ​യ സാ​ബു, അ​ഖി​ലേ​ഷ്, ദി​നേ​ശ്, സു​നി​ൽ​കു​മാ​ർ സ​ഞ്ജീ​വ് ,പ​ന്ത​ൽ ക​മ്മി​റ്റി ക​ൺ​വീ​ന​ർ .എ.​എം. റ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ആ​റ്റി​ങ്ങ​ൽ ബോ​യ്സ് സ്കൂ​ളി​നു പു​റ​മെ, ഗേ​ൾ​സ് എ​ച്ച്എസ്എ​സ്, ടൗ​ൺ യു​പി സ്കൂ​ൾ, ഡ​യ​റ്റ് സ്കൂ​ൾ, പ്രി ​പ്രൈ​മ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പ​തി​നാ​യി​ര​ത്തി​ൽ പ​രം വി​ദ്യാ​ർ​ഥി​ക​ൾ​വി​വി​ധ ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രി​ക്കും.