വ​ട്ടി​യൂ​ര്‍​ക്കാ​വ് ജം​ഗ്ഷ​ന്‍ വി​ക​സ​നം; നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു
Sunday, December 3, 2023 1:45 AM IST
പേ​രൂ​ര്‍​ക്ക​ട: വ​ട്ടി​യൂ​ര്‍​ക്കാ​വ് ജം​ഗ്ഷ​ന്‍ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട റോ​ഡ് വി​ക​സ​ന പ​ദ്ധ​തി​യു​ടെ ശാ​സ്ത​മം​ഗ​ലം മു​ത​ല്‍ മ​ണ്ണ​റ​ക്കോ​ണം വ​രെ​യു​ള്ള ഒ​ന്നാം റീ​ച്ചി​ന്‍റെ നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ശാ​സ്ത​മം​ഗ​ലം, വ​ട്ടി​യൂ​ര്‍​ക്കാ​വ്, പേ​രൂ​ര്‍​ക്ക​ട വി​ല്ലേ​ജു​ക​ളി​ലാ​യി 1.9642 ഹെ​ക്ട​ര്‍ ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്. വ​സ്തു ഏ​റ്റെ​ടു​ക്കു​ന്ന​വ​ര്‍​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്‍​കേ​ണ്ട​താ​യ 345, 49,76,952 രൂ​പ കി​ഫ്ബി കെ​ആ​ര്‍​എ​ഫ്ബി​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. പു​ന​ര​ധി​വാ​സ പു​നഃ​സ്ഥാ​പ​ന പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി 2,36,14, 343 രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നാ​യു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. 88, 38,37, 048 രൂ​പ വ​സ്തു ഉ​ട​മ​ക​ള്‍​ക്ക് കൈ​മാ​റി.

ഏ​റ്റെ​ടു​ത്ത വ​സ്തു​വി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ​യും വൃ​ക്ഷ​ങ്ങ​ളു​ടെ​യും ലേ​ല ന​ട​പ​ടി​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​ടെ ഡി​പി​ആ​ര്‍ ത​യാ​റാ​ക്കി ഈ ​മാ​സം ത​ന്നെ ത​റ​ക്ക​ല്ലി​ടാ​നാ​കു​മെ​ന്ന് അ​ഡ്വ. വി.​കെ.​പ്ര​ശാ​ന്ത് എം​എ​ല്‍​എ അ​റി​യി​ച്ചു.