വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് എ​ത്തി​ച്ച​ ആ​റാ​മ​ത്ത ​ക്രെ​യി​ൻ ഇ​ന്നി​റ​ക്കും
Monday, December 4, 2023 1:21 AM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്ത് എ​ത്തി​ച്ച​ആ​റാ​മ​ത്തെ​ക്രെ​യി​ൻ ഇ​ന്നി​റ​ക്കും. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഷെ​ൻഹു​വാ 24 നാ​ളെ മ​ട​ങ്ങും.

ക​ഴി​ഞ്ഞ മാ​സം 27ന് ​വി​ഴി​ഞ്ഞ​ത്ത് അ​ടു​ത്ത ക​പ്പ​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന ആ​റ് യാ​ർ​ഡ് ക്രെ​യി​നു​ക​ളാ​ണ് ഇ​ന്ന് ഇ​റ​ക്കി​ത്തീ​രു​ന്ന​ത്. ഇ​തു​വ​രെ മൂ​ന്ന് ക​പ്പ​ലു​ക​ളി​ലാ​യി ര​ണ്ട് കൂ​റ്റ​ൻ ഷി​പ്പ് ഷോ​ർ ക്രെ​യി​നു​ക​ളും എ​ട്ട് യാ​ർ​ഡ് ക്രെ​യി​നു​ക​ളു​മാ​ണ് ചൈ​ന​യി​ൽ നി​ന്ന് വി​ഴി​ഞ്ഞ​ത്ത് എ​ത്തി​ച്ച​ത്.

അ​ടു​ത്ത മാ​സം 15 ന് ​മൂ​ന്ന് യാ​ർ​ഡും ര​ണ്ട്ഷി​പ്പ് ഷോ​ർ ക്രെ​യി​നു​ക​ളു​മാ​യി ആ​ദ്യമെ​ത്തി​യ ഷെ​ൻ ഹു​വ - 15 തീ​ര​ത്ത​ടു​ക്കും. ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ലാ​യി ഒ​ന്നാം ഘ​ട്ട​ത്തി​നാ​വ​ശ്യ​മാ​യ എ​ട്ട് ഷോ​ർ ക്രെ​യി​നു​ക​ളും 24 യാ​ർ​ഡ് ക്രെ​യി​നു​ക​ളു​ടെ​യും വ​ര​വ് പൂ​ർ​ത്തി​യാ​ക്കും.