ബസിന്റെ ഗ്ലാസ് അടിച്ചു തകര്ത്ത കേസിലെ പ്രതിയെ റിമാന്ഡ് ചെയ്തു
1417310
Friday, April 19, 2024 1:31 AM IST
തിരുവല്ലം: മേനിലം-നെല്ലിയോട് ഭാഗത്ത് ഉത്സവ ഘോഷയാത്ര കടന്നു പോകുന്നതിനായി റോഡരുകില് നിര്ത്തിയിട്ടിരുന്ന കെഎസ്ആര്ടിസി ബസിന്റെ മുന് ഭാഗത്തെ ഗ്ലാസ് അടിച്ചു തകര്ത്ത കേസിലെ പ്രതിയെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു.
തിരുവല്ലം പുഞ്ചക്കരി കാഞ്ഞിരംവിള മേലെ ചരുവിള പുത്തന്വീട്ടില് വിപിനെ (30) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 7.45 ഓടെയായിരുന്നു സംഭവം. ഘോഷയാത്ര കടന്നുപോയതിനുശേഷം ബസെടുക്കാന് വൈകിയെന്നാരോപിച്ച് ഡ്രൈവറോട് കയര്ത്ത് സംസാരിക്കുകയും തുടര്ന്ന് ബസിന്റെ മുന് ഭാഗത്തെ ഗ്ലാസ് തകര്ക്കുകയുമായിരുന്നു.
ഡ്രൈവറുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് വിപിനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവശേഷം മറ്റൊരാളിന്റെ ബൈക്കില് രക്ഷപ്പെട്ട വിപിനെ ബാലരാമപുരം ഭാഗത്തുനിന്നുമാണ് പോലീ സ് കസ്റ്റഡിയിലെടുത്തത്.