മദ്യപാനം വിലക്കിയതിന് കത്തിക്കുത്ത്: യുവാവ് അ​റ​സ്റ്റി​ല്‍
Friday, April 19, 2024 1:42 AM IST
പേ​രൂ​ര്‍​ക്ക​ട: യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​യാ​ളെ മ​ണ്ണ​ന്ത​ല പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. മ​ണ്ണ​ന്ത​ല പൗ​ഡി​ക്കോ​ണം ക​രി​യം ഇ​ട​വ​ക്കോ​ട് ഉ​ത്രാ​ടം വീ​ട്ടി​ല്‍ നി​ഖി​ല്‍ (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഏ​പ്രി​ല്‍ 16നാ​യിരുന്നു കേ​സി​നാ സ്പ​ദ​മാ​യ സം​ഭ​വം.

മ​ണ്ണ​ന്ത​ല വ​ട​ക്കേ​വി​ളാ​കം വൈ​ഷ്ണ​വം വീ​ട്ടി​ല്‍ ഷി​നു​വാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. സ​ഹോ​ദ​ര​ന്‍ ഷൈ​ജു​വി നെ ​സു​ഹൃ​ത്തു​ക്ക​ളു​മാ​യി വീ​ട്ടി​ലി​രു​ന്നു മ​ദ്യ​പി​ക്കു​ന്ന​ത് ഷി​നു വി​ല​ക്കി​യി​രു​ന്നു. ഇ​തി​ലു​ള്ള വി​രോ​ധം നി​മി​ത്തം ഷൈ​ജു സു​ഹൃ​ത്താ​യ നി​ഖി​ലു​മാ​യി വീ​ട്ടി​ലെ​ത്തി ഷി​നു​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പി​ച്ചാ​ത്തി​കൊ​ണ്ടു​ള്ള കു​ത്തി​ല്‍ ഷി​നു​വി​ന് ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റു. കേ​സി​ലെ ര​ണ്ടാം​പ്ര​തി​യാ​ണ് നി​ഖി​ല്‍. ഒ​ന്നാം പ്ര​തി ഷൈ​ജു​വി​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. നിഖിലിനെ കോ​ട​തി​ റി​മാ​ന്‍​ഡ് ചെ​യ്തു.