നാലാഞ്ചിറ മാര്‍ ബസേലിയോസ് എന്‍ജിനീയറിംഗ് കോളജില്‍ ത്രിദിന അന്താരാഷ്ട്ര സമ്മേളനം തുടങ്ങി
1417648
Saturday, April 20, 2024 6:37 AM IST
തിരുവനന്തപുരം: നാലാഞ്ചിറ മാര്‍ ബസേലിയോസ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയിലെ ഈ-മൊബിലിറ്റി, പവര്‍ കണ്ട്രോള്, സ്മാര്‍ട്ട് സിസ്റ്റംസ് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ത്രിദിന അന്താരാഷ്ട്ര കോണ്‍ഫറന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ആര്. ജ്യോതിലാല്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം അതിരൂപത സഹായ മെത്രാന് അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ പോളികാർപ്പസ് അനുഗ്രഹ പ്രഭാഷണം നടത്തി.
സൗരോര്‍ജ്ജവും ഹൈഡ്രജന്‍ പോലുള്ള ഹരിത ഇന്ധനങ്ങളും ഉപയോഗിച്ച് കാര്‍ബണ്‍ നിര്‍ഗമനം കുറയ്ക്കുവാനുള്ള ഊര്‍ജരംഗത്തെ ഗവേഷണ പര്യവേഷണങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ കേരളത്തിന് ഏറെ വികസന സാധ്യതകളുണ്ടെന്ന് ജ്യോതിലാല്‍ അഭിപ്രായപ്പെട്ടു.
കോളജിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റ്, ഐ ട്രിപ്പിള്‍ ഇ കേരള ഘടകത്തിന്റെയും, കേരള സാങ്കേതിക സര്‍വകലാശാലയുടെയും, കോളജിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെയും സഹായത്തോടെയാ ണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.
ഐ ട്രിപ്പിള്‍ ഇ കേരള ഘടകം വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ബിജുനാ കുഞ്ഞ്, കേരളാ സാങ്കേതിക സര്‍വകലാശാല റിസര്‍ച്ച് അസിസ്റ്റന്റ് ഡയറക്ടറും ഐ ട്രിപ്പിള്‍ ഇ കേരള ഘടകം സെക്രട്ടറിയുമായ ഡോ. കെ. ബിജു, കോളജ് ബര്‍സാര്‍ ഫാ. ജോണ്‍ വര്‍ഗീസ്, പ്രിന്‍സിപ്പല്‍ ഡോ. എബ്രഹാം ടി. മാത്യു, കോണ്‍ഫറന്‍സ് കണ്‍വീനര്‍ ഡോ. ഏലിസബത്ത് വര്‍ഗീസ്, സംഘാടകസമിതി കണ്‍വീനര്‍ ഡോ. ഷാലു ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
കോണ്‍ഫറന്‍സ് ഇന്നു സമാപിക്കും. കേരള ഐടി മിഷന് ഡയറക്ടര്‍ അനുകുമാരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗവ. എന്‍ജിനീയറിംഗ് കോളജ് ബാര്‍ട്ടണ്‍ ഹില്‍ പ്രിന്‍സിപ്പലും, ഐ ട്രിപ്പിള്‍ ഇ കേരള ഘടകം കോണ്‍ഫറന്‍സ് ആക്ടിവിറ്റി ബോര്‍ഡ് മെമ്പറുമായ ഡോ. ജി. ഷൈനി ആശംസകള്‍ അര്‍പ്പിക്കും.