പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
1425239
Monday, May 27, 2024 1:37 AM IST
പാറശാല: മഹേശ്വരം ശിവപാര്‍വതി ക്ഷേത്രത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു . ആയിരകണക്കിന് വിദ്യാര്‍ഥികളാണ് പഠനോപകരണങ്ങള്‍ വാങ്ങുവാന്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നത് . ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്കി . ചടങ്ങിന് ക്ഷേത്ര മേല്‍ശാന്തി കുമാര്‍ മഹേശ്വരം നേതൃത്വം വഹിച്ചു .ചടങ്ങില്‍ ക്ഷേത്ര ഭാരവാഹികളും പങ്കെടുത്തു.