നെഹ്റു അനുസ്മരണം
1425485
Tuesday, May 28, 2024 2:42 AM IST
വിഴിഞ്ഞം: കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു അനുസ്മരണം സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് കരിംകുളം ജയകുമാർ ഉദ്ഘാടനം ചെയ്തു.
ഡിസിസി സെക്രട്ടറി വി.എസ്. ഷിനു, രവീന്ദ്രൻ, അനിൽ വി. സലാം, മണ്ഡലം പ്രസിഡന്റ് ആർ.തങ്കരാജ്, ടി.കെ അശോക് കുമാർ,പരണിയം ജോസ്, കാഞ്ഞിരംകുളം ശരത്കുമാർ, ക്ലീറ്റസ് അമലേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.