കെഎസ്ആര്‍ടിസി സര്‍വീസ് വേണമെന്ന ആവശ്യം ശക്തം
1425488
Tuesday, May 28, 2024 2:42 AM IST
വലിയതുറ: തിരുവനന്തപുരത്തു നിന്നും കുമാരപുരം-പൂന്തിറോഡ്്- വേള്‍ഡ് മാര്‍ക്കറ്റ് വഴി ലുലുമാള്‍ വരെ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് വേണമെന്ന ആവശ്യം ശക്തം.
കുമാരപുരത്തുനിന്നും നിരവധി ആള്‍ക്കാരാണ് പൂന്തി റോഡ് വഴി വേള്‍ഡ് മാര്‍ക്കറ്റിലേയ്ക്കും ലുലൂമാളിലേയ് ക്കും പോകാന്‍ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത്. അടുത്തകാലം വരെ ഈ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തിയിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ യാതൊരുവിധ കാരണങ്ങളും കൂടാതെ ബസ് സര്‍വീസ് നിര്‍ത്തലാക്കുകയാണുണ്ടായത്.
കിംസ് ഹോസ്പിറ്റലില്‍ ജോലി നോക്കുന്ന നിരവധി ജീവനക്കാര്‍ ബസ് സര്‍വീസ് ഇല്ലാത്തതിനെ തുടര്‍ന്ന് കാല്‍നടയായി ജോലിക്കു പോകുന്നതും നിത്യ സംഭവമാകുന്നു. കുമാരപുരത്തു നിന്നും കിംസ് ആശുപത്രിയില്‍ പോകുന്ന രോഗികളും പ്രദേശവാസികളുമാണ് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഇല്ലാത്തതിനെ തുടര്‍ന്ന് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
കുമാരപുരം മുതല്‍ കിംസ് ആശുപത്രി വരെ പോകുന്നതിന് ഓട്ടോ ചാര്‍ജ് 150 രൂപയാണ് വാങ്ങുന്നത്. ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ട് എത്രയും വേഗം ഈ റൂട്ടില്‍ നിര്‍ത്തലാക്കിയ കെഎസ്ആര്‍ടിസി സര്‍വീസ് പുനരാംരംഭിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.