പോക്സോ കേസ്: പ്രതി പിടിയിൽ
1425490
Tuesday, May 28, 2024 2:42 AM IST
പാലോട്: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. പാലോട് കുറുന്താളി ലക്ഷംവീട് കോളനിയിൽ തുളസി( 61) യാണ് പാലോട് പോലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയെ കബളിപ്പിച്ച് വീട്ടിൽ എത്തിച്ചായിരുന്നു പീഡനത്തിന് ഇരയാക്കിയത്. നെടുമങ്ങാട് ഡിവൈഎസ്പി ബി .ഗോപകുമാറിന്റെ നിർദേശപ്രകാരം പാലോട് എസ്എച്ച് ഒ സുബിൻ തങ്കച്ചൻ, എസ്ഐമാരായ രവീന്ദ്രൻ നായർ, വി.എസ്.ജോയി , ജിഎസ് സിപിഒ മാരായ അനീഷ്, ദിലീപ് കുമാർ, ജയ്സൺ കെ .രാജ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.