ദ്യുതി അക്ഷര പുരസ്കാരം വെള്ളനാട് രാമചന്ദ്രന്
1425491
Tuesday, May 28, 2024 2:42 AM IST
നെയ്യാറ്റിന്‍കര : മലയാളത്തിലെ മികച്ച വൈജ്ഞാനിക സാഹിത്യകൃതികൾക്കായി പൂഴിക്കുന്ന് രവീന്ദ്രൻ സ്മാരക പഠന ഗവേഷണ കേന്ദ്രം ഏർപ്പെടുത്തിയ ദ്യുതി അക്ഷര പുരസ്കാരം നെടുമങ്ങാട് - നൂറ്റാണ്ടുകളിലൂടെ എന്ന കൃതിയുടെ രചയിതാവ് വെള്ളനാട് രാമചന്ദ്രന് നെയ്യാറ്റിന്‍കര നഗരസഭ ചെയര്മാന് പി.കെ രാജമോഹനന് സമ്മാനിച്ചു.
സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവും ദീര്‍ഘകാലം പൂഴിക്കുന്ന് ഗ്രാമസേവിനി ഗ്രന്ഥശാല പ്രസിഡന്റും താലൂക്ക് സമിതി അംഗവുമായിരുന്ന പൂഴിക്കുന്ന് രവീന്ദ്രന്റെ അനുസ്മരണാര്ഥം ചേര്‍ന്ന ചടങ്ങിലാണ് പുരസ്കാരദാനം നടന്നത്. പൂഴിക്കുന്ന് ഗ്രാമസേവിനി ഗ്രന്ഥശാലയില്‍ നടന്ന ചടങ്ങില്‍ ഡോ. സി.വി.സുരേഷ് അധ്യക്ഷനായി.
സിപിഐ ജില്ലാ അസി. സെക്രട്ടറി കെ.എസ് അരുണ്‍ അനുസ്മരണ പ്രഭാഷണം നടത്തി. എ.എസ്.ആനന്ദ് കുമാര്‍, ജി.എന്‍ ശ്രീകുമാരന്‍, സി. പ്രേംകുമാര്‍, എസ്. രാജഗോപാല്‍, വെള്ളനാട് രാമചന്ദ്രന്, ശെല്‍വരാജ്, ആര്.വി അജയഘോഷ്, ആര്.വി അബിലയഘോഷ് എന്നിവര്‍ സംബന്ധിച്ചു.