മികവ്-2024 സംഘടിപ്പിച്ചു
1425496
Tuesday, May 28, 2024 2:42 AM IST
നെടുമങ്ങാട്: തോട്ടുമുക്ക് പൊതുജന ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച "മികവ് 2024" മന്ത്രി ജി .ആർ.അനിൽ ഉദ്ഘാടനം ചെയ്തു .
എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ വിജയികളായ വിദ്യാർഥികളെ മന്ത്രി ചടങ്ങിൽ ആദരിച്ചു. കൗൺസിലർ പി. രാജീവ് അധ്യക്ഷത വഹിച്ചു. എം.എസ്.മോഹനകുമാർ, കെ .പി.പ്രമോഷ്, കെ.റഹിം , രാജശേഖരൻ നായർ, ശ്യാമള, മധുസൂദനൻ നായർ എന്നിവർ പ്രസംഗിച്ചു.