തോ​ക്കും ഗ്ര​നേ​ഡു​ക​ളും ഉ​പ​യോ​ഗി​ക്കാ​ന്‍ തീ​ര​ദേ​ശ പോ​ലീ​സി​ന് നി​ര്‍​ബ​ന്ധി​ത പ​രി​ശീ​ല​നം
Tuesday, May 28, 2024 2:42 AM IST
പാ​റ​ശാ​ല : സം​സ്ഥാ​ന​ത്തെ തീ​ര​ദേ​ശ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് തോ​ക്കും ഗ്ര​നേ​ഡും ഉ​പ​യോ​ഗി​ച്ചു​ള്ള നി​ര്‍​ബ​ന്ധി​ത പ​രി​ശീ​ല​നം ന​ല്‍​കു​ന്നു.

പൂ​വാ​ര്‍ മു​ത​ല്‍ കാ​സ​ര്‍​കോ​ട് വ​രെ​യു​ള്ള 18 തീ​ര​ദേ​ശ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സി​പി​ഒ മു​ത​ല്‍ എ​സ്എ​ച്ച്ഒ വ​രെ​യു​ള്ള 580 ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് ജൂ​ണ്‍ ര​ണ്ടാം വാ​ര​ത്തോ​ടെ പ​രി​ശീ​ല​നം ന​ല്‍​കു​ക. നി​ല​വി​ല്‍ തീ​ര​ത്തു​നി​ന്ന് 12 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ വ​രെ​യാ​ണ് തീ​ര​ദേ​ശ പോ​ലീ​സി​ന്‍റെ നി​യ​ന്ത്ര​ണ മേ​ഖ​ല.

ക​ട​ലി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ത​മ്മി​ലു​ണ്ടാ​കു​ന്ന ആ​ക്ര​മ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ക, ക​ട​ലി​ലെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം, നി​യ​മം ലം​ഘി​ച്ച് മീ​ന്‍​പി​ടി​ത്തം ന​ട​ത്തു​ന്ന ബോ​ട്ടു​ക​ളെ പി​ടി​കൂ​ടു​ക എ​ന്നി​വ​യാ​ണ് നി​ല​വി​ല്‍ തീ​ര​ദേ​ശ പോ​ലീ​സ് ചെ​യ്യു​ന്ന​ത്.

എ​ന്നാ​ല്‍ ഇ​തി​നു​പു​റ​മേ തീ​ര​ദേ​ശ മേ​ഖ​ല​യു​ള്‍​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണാ​തീ​ത​മാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​ണ്ടാ​യാ​ല്‍ അ​വ നേ​രി​ടു​ന്ന​തി​ന് ലോ​ക്ക​ല്‍ പോ​ലീ​സി​നൊ​പ്പം കോ​സ്റ്റ​ല്‍ പോ​ലീ​സി​ന്‍റെ​യും സേ​വ​നം ആ​വ​ശ്യ​മാ​ണ്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ലോ​ക്ക​ല്‍ പോ​ലീ​സി​നൊ​പ്പം തോ​ക്കു​ക​ളും ഗ്ര​നേ​ഡു​ക​ളും ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​രും. കാ​ല​ങ്ങ​ളാ​യി തീ​ര​ദേ​ശ പോ​ലീ​സി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഇ​വ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ പ​രി​ച​യ​ക്കു​റ​വു​ണ്ടാ​കും.