വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്ന കേ​സ്: പ്ര​തി​ റിമാൻഡിൽ
Thursday, June 13, 2024 6:32 AM IST
വ​ലി​യ​തു​റ: വെ​ട്ടു​കാ​ട് ഓ​ള്‍​സെ​യി​ന്‍റ്സി​ല്‍ പു​ല​ര്‍​ച്ചെ വീ​ട്ടി​നു​ള്ളി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന വീ​ട്ട​മ്മ​യു​ടെ മൂ​ന്ന് പ​വ​ന്‍ തൂ​ക്കം വ​രു​ന്ന മാ​ല ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​യെ വ​ലി​യ​തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വെ​ട്ടു​കാ​ട് ച​ര്‍​ച്ച് റോ​ഡ് സ്വ​ദേ​ശി സ​ന​ല്‍​കു​മാ​റി​നെ (ലാ​ലു) ആ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​ട്ടു​കാ​ട് ച​ര്‍​ച്ച് റോ​ഡ് ന​ട​രാ​ജ് ഹൗ​സി​ല്‍ ദ​മ​യ​ന്തി ന​ട​രാ​ജ​ന്‍റെ മാ​ല​യാ​ണ് പു​ല​ര്‍​ച്ചെ 2.25 ഓ​ടു​കൂ​ടി പ്ര​തി പൊ​ട്ടി​ച്ചെ​ടു​ത്ത് ര​ക്ഷ​പ്പെ​ട്ട​ത്.

രാ​ത്രി അ​ടു​ക്ക​ള വാ​തി​ല്‍ തു​റ​ന്നി​ട്ടി​രു​ന്ന സ​മ​യം വീ​ട്ടി​നു​ള്ളി​ല്‍ ക​യ​റി​പ്പ​റ്റി​യ പ്ര​തി പ​തി​യി​രു​ന്ന ശേ​ഷം ദ​മ​യ​ന്തി ഉ​റ​ങ്ങി​യ​പ്പോ​ള്‍ മാ​ല പൊ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സ​മീ​പ​ത്തെ വീ​ട്ടി​ലെ സി​സി​ടി​വി ദൃ​ശ്യം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് സ​ന​ല്‍​കു​മാ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ബു​ധ​നാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.