റോ​ഡി​ല്‍ ഓ​യി​ല്‍ വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Monday, June 24, 2024 6:40 AM IST
വ​ലി​യ​തു​റ: അ​ജ്ഞാ​ത വാ​ഹ​ന​ത്തി​ല്‍ നി​ന്നും റോ​ഡി​ല്‍ ഓ​യി​ല്‍ വീ​ണ​തി​നെ തു​ട​ര്‍​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

ശം​ഖു​മു​ഖം എ​യ​ര്‍ ഫോ​ഴ്‌​സ് സ്റ്റേ​ഷ​നു മു​ന്നി​ലെ റോ​ഡി​ലാ​ണ് അ​പ​ക​ട​ക​ര​മാ​യ ത​ര​ത്തി​ല്‍ ഓ​യി​ല്‍ വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ 12.30 ഓ​ടു​കൂ​ടി​യാ​യി​രു​ന്നു സം​ഭ​വം നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​ത്.

നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ല്‍ തെ​ന്നി മാ​റി​യ​തോ​ടെ വ​ലി​യ​തു​റ പോ​ലീ​സ് വി​വ​രം ചാ​ക്ക ഫ​യ​ര്‍ ഫോ​ഴ്‌​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു തു​ട​ര്‍​ന്ന് ഫ​യ​ര്‍ ഫോ​ഴ്‌​സ് സം​ഘം എ​ത്തി റോ​ഡി​ല്‍ മ​ര​പ്പൊ​ടി വി​ത​റി​യ ശേ​ഷം വെ​ള​ളം ചീ​റ്റി റോ​ഡ് ക​ഴു​കി വൃ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.