ഹൃദയാഘാതത്തെ തുടർന്ന് കരസേനാംഗം ജോലിസ്ഥലത്ത് മരിച്ചു
1436161
Monday, July 15, 2024 12:39 AM IST
വെഞ്ഞാറമൂട്: ജോലിക്കിടെ കരസേനാംഗം ജോലി സ്ഥലത്ത് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. വെഞ്ഞാറമൂട് മാമൂട് ആലന്തറ കോട്ടായിക്കോണത്ത് വീട്ടിൽ ഹവീൽദാർ ബി.ജെ. സതീഷ്കുമാർ (42) ആണ് മരിച്ചത്. രാജസ്ഥാൻ ജയ്സാൽമീറിൽ ജോലി ചെയ്യുന്പോഴാണ് സംഭവം. മൃതദേഹം ഇന്നു രാവിലെ ആലന്തറയിലെ വീട്ടിലെത്തിച്ച് സൈനിക ബഹുമതികളോടെ സംസ്കരിക്കും. ഭാര്യ: എൽ.വി. പ്രീത. മക്കൾ: പി. എസ്. പവിത്ര, പാർവതി എസ്. നായർ.