ജനസംഖ്യ ആനുപാതകത്തിലുള്ള ആനുകൂല്യങ്ങള്‍ വേണം: തുഷാര്‍ വെള്ളാപ്പള്ളി
1436370
Monday, July 15, 2024 7:16 AM IST
പാറശാല: കേരളത്തിലെ മൂന്നിലൊരുഭാഗം ജനസംഖ്യയുള്ള സമൂദായത്തില്‍ ജനിക്കുന്ന കുട്ടികളില്‍ പത്ത് ശതമാനം പേര്‍ക്ക് പോലും വിദ്യാഭ്യസം ചെയ്യാനുള്ള വിദ്യാഭ്യാസ സ്ഥപനങ്ങള്‍ സ്വന്തമായി ട്ടില്ലെന്ന വസ്തുത നില നില്ക്കുമ്പോള് ജനസംഖ്യാനുപാതികത്തിലുള്ള ആനുകൂല്യങ്ങള്‍ വേണമെന്നതാണ് എസ് എന്‍ഡിപി യോഗം സര്ക്കാരിനോടാവശ്യപ്പെടുന്നതെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി.
സംഘടനാ ശക്തിയിലൂടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ശ്രീ നാരായണീയര്‍ ഒന്നായില്ലെങ്കില്‍ നാളെ നമുക്ക് ജീവിക്കുവാനുള്ള അവകാശത്തിനുവേണ്ടി സമരത്തിനിറങ്ങേണ്ടിവരുന്ന അവസ്ഥ വിദൂരമല്ലെന്നും തുഷാര്‍ പറഞ്ഞു. എസ്എന്‍ഡിപി ധനസഹായ ഫണ്ടിന്റെയും വിദ്യാഭ്യാസ പുരസ്കാരത്തിന്റെയും വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യോഗം പാറശാല യൂണിയന് അഡ്മിനിസ്ട്രേറ്റര്‍ ജയന് എസ്.ഊരമ്പിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ .എ.ബാഹുലേയന് മുഖ്യപ്രഭാഷണം നടത്തി. പച്ചയില്‍ സന്ദീപ് , അഡ്വ.പ്രദീപ്, ഡി .പ്രേംരാജ്,ഗീതാ മധു, നെടുമങ്ങാട് രാജേഷ്, വിനോദ് മുല്ലൂര്‍ തുടങ്ങിയവർ പങ്കെടുത്തു.