പ്രസ്ക്ലബ് ഐജെടി സ്മാർട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു
1436953
Thursday, July 18, 2024 3:20 AM IST
തിരുവനന്തപുരം: അതിവേഗ വാർത്താഗതിയുടെ ഒഴുക്കിൽ മനുഷ്യത്വം എന്ന വാക്കിനെ മറന്നുപോകരുതെന്നു മന്ത്രി വി. ശിവൻകുട്ടി. മനുഷ്യ കേന്ദ്രീകൃതമായ, സത്യസന്ധമായ, പോസിറ്റീവ് ജേർണലിസത്തിന് ഇനിയും സാധ്യതയുണ്ട്.
തിരുവനന്തപുരം പ്രസ്ക്ലബിന്റെ ജേർണലിസം ഇൻസ്റ്റിട്ട്യൂട്ടിലെ പുതിയ ബാച്ചിന്റെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇൻസ്റ്റിട്ട്യൂട്ടിലെ പുതുതായി ആരംഭിച്ച സ്മാർട് ക്ലാസ് റൂമിന്റെയും ഡിജിറ്റൽ ലാബിന്റെയും സ്വിച്ചോണ്‍ കർമവും അദ്ദേഹം നിർവഹിച്ചു. പ്രസ്ക്ലബ് പ്രസിഡന്റ് പി.ആർ. പ്രവീണ്‍ അധ്യക്ഷത വഹിച്ചു. ഐജെടി ഡയറക്ടർ ഡോ. ഇന്ദ്രബാബു, പ്രസ്ക്ലബ് ട്രഷറർ വി. വിനീഷ്, ഫാക്കൽറ്റി പ്രതിനിധി ഡോ.പി.കെ. രാജശേഖരൻ, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.