സ്കൂളിൽ മോഷണം
1436956
Thursday, July 18, 2024 3:20 AM IST
വിഴിഞ്ഞം: വെങ്ങാനൂർ വിപി എസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം. ഏഴ് ലാപ്ടോപ്പുകളും മറ്റനുബന്ധ വസ്തുക്കളും പ്രിന്ററും മോഷണം പോയി. മൂന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി അധികൃതർ. വെള്ളിയാഴ്ച വൈകുന്നേരം സ് കൂൾ അടച്ചശേഷം ഇന്നലെയാണു തുറന്നത്. രാവിലെ ഒൻപതരയോടെയാണ് ഹയർ സെക്കൻഡറി വിഭാഗത്തിലെ കംപ്യൂട്ടർ ലാബുകളുടെ പൂട്ടുകൾ പൊട്ടിച്ചതായി അധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടത്.
അകത്തു കയറിനോക്കിയപ്പോഴാണ് മോഷണം നടന്നതായി കണ്ടത്. സ്കൂളിലെ സി സിടിവിയിൽ മോഷ്ടാക്കളുടെ ചിത്രങ്ങൾ പതിഞ്ഞെങ്കിലും മുഖംമൂടി ധരിച്ചിരുന്നതിനാൽ വ്യക്തമല്ലെന്നും പോലീസ്പറയുന്നു. ശനിയാഴ്ച രാത്രി പന്ത്രണ്ടോടെയാണ് മോഷണം നടന്നത്. മുഖംമൂടി ധരിച്ച രണ്ടംഗ സംഘം കംപ്യൂട്ടർ ലാബിൽ പ്രവേശിക്കുന്നതും ചാക്കുകളിൽ ചില വസ് തുക്കൾ നിറച്ച് കൊണ്ടു പോകുന്നതും സിസിടിവിയിലുള്ളതായും അധികൃതർ പറയുന്നു. വിഴിഞ്ഞം പോലീസ് അന്വേഷണം ആരംഭിച്ചു.