പഴകിയ ഭക്ഷണം പിടികൂടി
1436957
Thursday, July 18, 2024 3:20 AM IST
നെടുമങ്ങാട്: നഗരസഭ ആരോഗ്യ വിഭാഗം നെടുമങ്ങാട് ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. സെൻട്രൽ പ്ലാസ, ട്രക്സ്മാൻ, ചിറയിൽ ഫാസ്റ്റ് ഫുഡ്, മെഹ്റാസ് ഡൈൻ എന്നീ ഹോട്ടലുകളിൽ നിന്നുമാണ് പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടികൂടിയത്. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ ബിന്ദു, സബിത, മീര എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.