പൂവാർ: ഭർത്താവ് ഇല്ലാത്ത സമയം നോക്കി ഭാര്യയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം ആനമരംവലിച്ച വടക്കരികിൽ പുത്തൻവീട്ടിൽ അജീഷ് (29) ആണ് പിടിയിലായത്.
ബുധനാഴ്ച്ച വൈകുന്നേരം ആറോടെ ഭർത്താവ് ഇല്ലാത്ത സമയത്ത് വീട്ടിൽ കയറി യുവതിയെപീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതിനിടയിൽ ഭർത്താവ് എത്തിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.