നേമം: കല്ലിയൂർ പഞ്ചായത്തിലെ ഉപനിയൂർ വാർഡിൽ ഫാമിലെ കോഴികളെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു.
പ്രാവച്ചമ്പലം പിറച്ചൽ സദ്ഗമയയിൽ ശ്രീകല കുടുംബശ്രീ സംരംഭമായി നടത്തുന്ന ഗ്രീൻ ഫാം ഹൗസിലെ കോഴികളെയാണ് കൊന്നത്. നൂറോളം കോഴികൾ ചത്തു.
ഇന്നലെ രാവിലെ അഞ്ച് മണിക്ക് കോഴികൾക്ക് തീറ്റ കൊടുക്കാനായി വന്നപ്പോഴാണ് സംഭവം അറിയുന്നത്.