പൂവാർ: ബൈക്കിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് സ്വകാര്യ ബാങ്ക് ജീവനക്കാരനു ദാരുണന്ത്യം. വെങ്ങാനൂർ ചാവടിനട കട്ടച്ചൽ മേലെ പുത്തൻവീട് വിഷ്ണു ഭവനിൽ വിജയൻ -രമ ദമ്പതികളുടെ മകൻ വിജിത്ത് (30) ആണ് മരിച്ചത്.
ശനിയാഴ്ച്ച രാത്രി 9.30 ഓടെ കാഞ്ഞിരംകുളം കൈവൻവിളയിലായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ വിജിത്തിനെ നാട്ടുകാർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെല്ലിമൂടുനിന്നും കാഞ്ഞിരംകുളത്തേയ്ക്കുവന്ന ബസാണ് അതേ ദിശയിൽ യാത്ര ചെയ്തിരുന്ന വിജിത്തിന്റെ ബൈക്കിൽ തട്ടിയതെന്നു നാട്ടുകാർ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു. കാഞ്ഞിരംകുളം പോലീസ് കേസെടുത്തു. ഭാര്യ: സൂര്യ. മകൾ: ശിഖ. സഹോദരൻ: വിഷ്ണു.