ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് 15,000 രൂ​പ മോ​ഷ്ടി​ച്ചു
Sunday, August 11, 2024 6:45 AM IST
ആ​ര്യ​നാ​ട്: ഇ​റ​വൂ​ർ മൂ​ർ​ത്തി​യാ​ർ​മ​ഠം ശി​വ​പ്ര​ഭ ആ​ശ്ര​മം ക്ഷേ​ത്ര​ത്തി​ൽ തി​ട​പ്പ​ള്ളി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ലോ​ക്ക​റി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് 15,000 രൂ​പ മോ​ഷ്ടി​ച്ചു. കൂ​ടാ​തെ 7 ഉ​പ​ദേ​വ​ത പ്ര​തി​ഷ്ഠ​ക​ളു​ടെ​യും മു​ന്നി​ലെ കാ​ണി​ക്ക​വ​ഞ്ചി​യി​ൽ നി​ന്നും പ​ണം ക​വ​ർ​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ആ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ ഇ​റ​വൂ​ർ കി​ഴ​ക്കേ​ക്ക​ര മാ​യാ​സ​ദ​ന​ത്തി​ൽ അ​നി​ൽ കു​മാ​റി​ന്‍റെ റ​ബ​ർ ഷീ​റ്റ് ഉ​ണ​ക്കു​ന്ന പു​ക​പ്പു​ര​യി​ൽ നി​ന്ന് 26 റ​ബ​ർ ഷീ​റ്റു​ക​ൾ മോ​ഷ​ണം പോ​യി. കൂ​ടാ​തെ വ​ലി​യ​ക​ളം സ്വ​ദേ​ശി വി​പി​ന്‍റെ വീ​ടി​നു പി​ൻ​വ​ശ​ത്ത് നി​ന്ന് 50 റ​ബ​ർ ഷീ​റ്റു​ക​ളും ക​വ​ർ​ന്നു.