ഓട്ടോയിടിച്ച് വിദ്യാർഥിനി മരിച്ച സംഭവം : ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ
Saturday, September 7, 2024 6:35 AM IST
വി​ഴി​ഞ്ഞം: ടി​ടി​സി വി​ദ്യാ​ർ​ഥി നി​യു​ടെ ദാ​രു​ണാ​ന്ത്യ​ത്തി​നു വ​ഴി​തെ​ളി​ച്ച ഓ​ട്ടോ​റിക്ഷയു​ടെ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. വി​ദ്യാ​ർ​ഥി​നി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യെ ഇ​ടി​ച്ചി​ട്ട​ശേ​ഷം നി​ർ​ത്താ​തെ ഓ​ടി​ച്ചു പോ​യ ഓ​ട്ടോ​യു‌​ടെ ഡ്രൈ​വ​ർ വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം ക​രി​മ്പ​ള്ളി​ക്ക​ര​യി​ൽ ബെ​ൻ​സി​ഗ​റി​ന്‍റെ മ​കൻ ഷൈ​ജു (30) വി​നെ​യാ​ണ് വി​ഴി​ഞ്ഞം സി​ഐ പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഭാ​ര​തീ​യ ന്യാ​യ​സം​ഹി​ത 105 പ്ര​കാ​രം മ​നഃ​പൂ​ർ​വ​മാ​യ ന​ര​ഹ​ത്യ​ക്ക് കേ​സെ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. വ്യാ​ഴാ​ഴ്ച​വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ വി​ഴി​ഞ്ഞം കി​ടാ​ര​ക്കു​ഴി മു​ള്ളു മു​ക്കി​നു സ​മീ​പം​ന​ട​ന്ന അ​പ​ക​ട​ത്തി​ൽ വി​ള​വൂ​ർ​ക്ക​ൽ പെ​രു​കാ​വ് ഈ​ഴ​ക്കോ​ട് ശാ​ന്തി ഭ​വ​ന​ത്തി​ൽ സേ​വ്യ​റി​ന്‍റെ മ​ക​ൾ ഫ്രാ​ൻ​സി​ക​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു ഷൈ​ജു​വി​ന്‍റെ അ​റ​സ്റ്റ്.

വ​ല​തു​വ​ശ​ത്തു​കൂ​ടി നി​യ​മ​വി​രു​ദ്ധ​മാ​യി ഷൈ​ജു ഓ​ടി​ച്ച ഓ​ട്ടോ കു​ട്ടി​ക​ൾ സ​ഞ്ച​രി​ച്ച ഓ​ട്ടോ​യി​ൽ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. കു​ട്ടി​ക​ളു​മാ​യി ഓ​ട്ടോ​റോ​ഡി​ലേ​ക്കു മ​റി​ഞ്ഞ​തു​ക​ണ്ട ഷൈ​ജു അ​വ​രെ ര​ക്ഷി​ക്കേ​ണ്ട​തി​നു പ​ക​രം അ​പ​ക​ടം വ​രു​ത്തി​യ ഓ​ട്ടോ​യു​മാ​യി സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു.


സം​ഭ​വം ന​ട​ന്ന​യു​ട​ൻ പ്ര​തി​ക്കാ​യി പോ​ലീ​സ് വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞ് അ​ന്വേ​ഷ​ണം ന​ട​ത്തി. നാ​ലു മ​ണി​ക്കൂ​റി​നു​ള്ളി​ൽ 60 സി​സി​ടി​വി കാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഓ​ട്ടോ​യും ഉ​ട​മ​യേ​യും ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഉ​ച്ച​ക്ക​ട​യി​ൽ ഒ​രു വീ​ടി​നു മു​ന്നി​ൽ ഒ​തു​ക്കി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ക​ണ്ടെ​ത്തി​യ പോ​ലീ​സ് കോ​ട്ട​പ്പു​റ​ത്തെ വീ​ട്ടി​ൽ​നി​ന്ന് ഷൈ​ജു​വി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പി​ടി​കൂ​ടു​മ്പോ​ൾ മ​ദ്യ​പി​ച്ചി​രു​ന്ന ഷൈ​ജു​വി​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യ് ക്കു മ​തി​യാ​യ രേ​ഖ​ക​ൾ​പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​രും, ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും സ്ഥ​ല​ത്തും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഇ​രു ഓ​ട്ടോ​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. എ​സ് ഐ​മാ​രാ​യ വി​നോ​ദ്, ബി​നു, സി​പി​ഒ​മാ​രാ​യ രാ​മു, സാ​ബു എ​ന്നി​വ​രും അ​ന്വേ​ഷ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.