ലോ​കസ​മാ​ധാ​ന പ്ര​ഘോ​ഷ​ണ പ്ര​യാ​ണം നടത്തി
Tuesday, September 10, 2024 6:36 AM IST
വെ​ള്ള​റ​ട: ആ​ന​പ്പാ​റ ഹോ​ളി​ക്രോ​സ് ദൈ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ക സ​മാ​ധാ​ന​ത്തി​നും ശാ​ന്തി​ക്കുംവേ​ണ്ടി ലോ​ക സ​മാ​ധാ​ന പ്ര​ഘോ​ഷ​ണ പ്ര​യാ​ണം സം​ഘ​ടി​പ്പി​ച്ചു. മോ​ണ്‍. ഡോ. ​വി​ന്‍​സ​ന്‍റ് കെ. ​പീ​റ്റ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. വി​ശ്വ​സാ​ഹോ​ദ​ര്യ​വും, മാ​ന​വി​ക​ത​യും, സ​മാ​ധാ​ന​വും ഇ​ന്ന് ഏ​റെ വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ക​യാ​ണെ ന്നു ​പ്ര​യാ​ണം ഉ​ദ്ഘാ​ട​നം ചെ​യ് തു​കൊ​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഓ​രോ വ്യ​ക്തി​ക​ളി​ലും സം​സ്‌​കാ​ര​ങ്ങ​ളി​ലും പ​ര​സ്പ​ര സ്‌​നേ​ഹ​ത്തി​ന്‍റെ​യും സൗ​ഹാ​ര്‍​ദ​ത്തി​ന്‍റെ യും ​സ​മാ​ധാ​ന​ത്തി​ന്‍റെ​യും പു​തു​നാ​ള​ങ്ങ​ള്‍​തെ​ളി​യേ​ണ്ട​തു​ണ്ട്. പ​ര​സ്പ​രം അം​ഗീ​ക​രി​ക്കാ​നും ക​രു​തു​വാ​നും ഏ​വ​രും ത ​യാ​റാ​ക​ണം. അ​പ​ര​നു​വേ​ണ്ടി സ്വ​യം ചെ​റു​താ​കാ​ന്‍ ഓ​രോ മ​ന​സു​ക​ളും ഒ​രു​ങ്ങ​ണം.


"വി​ശ്വ ഗു​രു​നാ​ഥ​ന്‍ യേ​ശു' സ്വ​ന്തം ജീ​വി​ത​ത്തി​ലൂ​ടെ ന​മു​ക്കു ന​ല്‍​കി​യ​സ​ന്ദേ​ശ​വും അ​ത് ത​ന്നെ​യാ​ണെ ന്നും ​മോ​ണ്‍. ഡോ. ​വി​ന്‍​സ​ന്‍റ് കെ. ​പീ​റ്റ​ര്‍ പ​റ​ഞ്ഞു. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ന്നും നൂ​റു​ക​ണ​ക്കി​നു വി​ശ്വാ​സി​ക​ളാ​ണ് ആ​ന​പ്പാ​റ ജം​ഗ്ഷ​നി​ല്‍ എ​ത്തി ചേ​ര്‍​ന്ന​ത്.

തു​ട​ര്‍​ന്ന് ജ​പ​മാ​ല​ക​ളും കൈ​ക​ളി​ലേ​ന്തി ലോ​ക സ​മാ​ധാ​ന​ത്തി​നു​വേ​ണ്ടി പ്രാ​ര്‍​ഥ​നാ മ​ന്ത്ര​ങ്ങ​ളു​മു​രു​വി​ട്ടു വെ​ള​ള​റ​ട ജം​ഗ്ഷ​ന്‍ വ​ഴി ആ​ന​പ്പാ​റ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ല്‍ എ​ത്തി ചേ​ര്‍​ന്നു. ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ. ​അ​രു​ണ്‍ പി. ​ജി​ത്ത്, വി​വി​ധ ശു​ശ്രൂ​ഷാ സ​മി​തി അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.