തിരുവനന്തപുരം: രാജധാനി ബിസിനസ് സ്കൂളിൽ 2022-24 എംബിഎ ബാച്ചിന്റെ ബിരുദദാന ചടങ്ങ് രാജധാനി കോളേജ് ചെയർമാൻ ഡോ. ബിജു രമേശ് ഉദ്ഘാടനം ചെയ്തു. ഡോ. ടോണി ജോസഫ്, ഡോ. ഗോകുൽ അലക്സ് എന്നിവർ മുഖ്യതിഥിയായി. പ്രിൻസിപ്പൽ ഡോ. എസ്. സുരേഷ് ബാബു, രാജധാനി ബിസിനസ് സ്കൂൾ ഡയറക്ടർ പ്രഫ. രജിത് കരുണാകരൻ, ഡോ. പ്രിയ പ്രസാദ്, ഡോ. ബിജു ഭാസ്കർ എന്നിവർ പങ്കെടുത്തു.