സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് കെട്ടിടം ഉദ്ഘാടനവും 11 വീടുകളുടെ താക്കോൽദാനവും
Wednesday, September 11, 2024 6:27 AM IST
വി​ഴി​ഞ്ഞം : സി​പി​എം കോ​വ​ളം ഏ​രി​യാ ക​മ്മി​റ്റി നി​ർ​മി​ച്ച ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും വീ​ടി​ല്ലാ​ത്ത പ​തി​നൊ​ന്നു നി​ർ​ധ​ന കു​ടും​ങ്ങ​ൾ​ക്കു​വേ​ണ്ടി നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന​ക​ർ​മ്മ​വും ന​ട​ന്നു.

വി​ഴി​ഞ്ഞം ക​ല്ലു​വെ​ട്ടാ​ൻ കു​ഴി​യി​ൽ ന​ട​ന്ന ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. വി. ​ജോ​യി എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​ന​ക​ർ​മ​വും, കോ​ടി​യേ​രി​ബാ​ല​കൃ​ഷ്ണ​ൻ ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ നി​ർ​വ​ഹി​ച്ചു.

പി. ​കൃ​ഷ്ണ​പി​ള്ള ലൈ​ബ്ര​റി ആ​ൻ​ഡ് പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ആ​നാ​വൂ​ർ നാ​ഗ​പ്പ​നും, മീ​ഡി​യ റൂം ​വി. ജോ​യി എം​എ​ൽ​എ​യും ജ​ന​സേ​വ​ന കേ​ന്ദ്രം മ​ന്ത്രി വി. ​ശി​വ​ൻ കു​ട്ടി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​കെ. നാ​യ​നാ​രു​ടെ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം സം​സ്ഥാ​ന​ക​മ്മി​റ്റി അം​ഗം ടി.​എ​ൻ. സീ​മ​യും നി​ർ​വ​ഹി​ച്ചു.


സം​സ്ഥാ​ന ക​മ്മി​റ്റി​അം​ഗ​ങ്ങ​ളാ​യ എം. ​വി​ജ​യ​കു​മാ​ർ, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എം​എ​ൽ എ, ​എ.​എ. റ​ഹീം എം​പി, സി. ​ജ​യ​ൻ​ബാ​ബു, പി. ​രാ​ജേ​ന്ദ്ര കു​മാ​ർ, പു​ല്ലു​വി​ള സ്റ്റാ​ൻ​ലി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഏ​രി​യാ സെ​ക്ര​ട്ട​റി പി.​എ​സ്. ഹ​രി​കു​മാ​ർ സ്വാ​ഗ​ത​വും അ​ഡ്വ. എ​സ്. അ​ജി​ത് ന​ന്ദി​യും പ​റ​ഞ്ഞു.