സു​രേ​ഷിന്‍റെ പോ​സ്റ്റുമോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പുറത്ത് : മ​ര​ണ​കാ​ര​ണം ത​ല​യ്‌​ക്കേ​റ്റ ക്ഷ​ത​മെ​ന്നു സ്ഥി​രീ​ക​ര​ണം
Friday, September 13, 2024 5:58 AM IST
വെ​ള്ള​റ​ട: വെ​ള്ള​റ​ട​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സു​രേ​ഷിന്‍റെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ മ​ര​ണ​കാ​ര​ണം ത​ല​യ്‌​ക്കേ​റ്റ ക്ഷ​ത​മാ​ണെന്ന് ​സ്ഥി​രീ​ക​ര​ണം. സു​രേ​ഷ് മ​രി​ച്ച വി​വ​രം പു​റ​ത്ത​റിഞ്ഞത് നാ​ലു ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ്. മ​ര​ണ കാ​ര​ണ​മാ​യ അ​പ​ക​ട​ദൃ​ശ്യ ങ്ങ​ള്‍ സി​സി​ടി​വി കാമ​റ​യില്‍ ​നി​ന്നു ല​ഭ്യ​മാ​യി​രു​ന്നു.

ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന സു​രേ​ഷി​ന്‍റെ ജീ​ര്‍​ണി​ച്ച മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വത്തി​ലാ​ണ് നി​ര്‍​ണാ​യ​ക പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. ഏ​ഴാംതീയ​തി വീ​ടി​നു മു​ന്നി​ൽവ​ച്ചു ബൈ​ക്കി​ടിച്ച​തി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ പ​രി​ക്കി​നു യ​ഥാ​സ​മ​യം ചി​കി​ത്സ​ ല​ഭി​ക്കാ​ത്ത​താ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു.

അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ ഇയാ ളെ തൊ​ട്ട​ടു​ത്ത ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​തെ വീ​ട്ടി​ലാ​ക്കി​യശേ​ഷം ആ​രെ​യു​ം അ​റി​യി​ക്കാ​തെ ബൈ​ക്ക് യാ​ത്ര​ക്കാ​ര്‍ മു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ഊ​ര്‍​ജ്ജി​ത​മാക്കി​യി​ട്ടു​ണ്ട്.​

സു​രേ​ഷ് മ​ണ്ണ​ന്ത​ല മു​ക്കോ​ല സ്വ​ദേ​ശി​കളായ ശേ​ഖ​ര​ന്‍​-നാ​ഗ​മ്മ ദ​മ്പ​തി​മാ​രു​ടെ മ​ക​നാ​ണ്. ആ​ശാ​രി​പ്പ​ണി​ക​ളും മ​റ്റു നി​ര്‍​മാ​ണ​ജോ​ലി​ക​ളും ചെ​യ്തു​വ​ന്നി​രു​ന്ന സു​രേ​ഷ്, വ​ര്‍​ഷ​ങ്ങ​ളാ​യി ചൂ​ണ്ടി​ക്ക​ലി​ലെ പി​തൃ​സ​ഹോ​ദ​ര​ന്‍റെ വീട്ടിലാണ് താമസിച്ചുവരുന്നത്.

ഭാ​ര്യ​യും മ​ക്ക​ളു​മാ​യി അ​ക​ന്നു​ക​ഴി​യു​ക​യാ​യി​രു​ന്ന സന്തോഷി ന്‍റെ കൂടെ നേരത്തെ ഇ​യാ​ളു​ടെ അ​മ്മ​യും ഉണ്ടാ​യി​രു​ന്നു. ആ​ഴ്ച​ക​ള്‍​ക്കു മു​ന്‍​പ് ദൂ​രസ്ഥ​ല​ത്തെ പ​ണി ക​ഴി​ഞ്ഞാ​ണ് സന്തോഷ് ഇ​വി​ടെ​ എത്തി​യ​ത്.​ നാ​ലുദി​വ​സ​മാ​യി സു​രേ​ഷി​നെ​ പു​റ​ത്തു​കാ​ണാ​നി​ല്ലാ​യി​രു​ന്നു.


ഒ​റ്റ​മു​റി​യു​ള്ള വീ​ടി​ന്‍റെ വാ​തി​ല്‍ ചാ​രി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു. വീ​ട്ടി​ല്‍​നി​ന്നു ദു​ര്‍​ഗ​ന്ധം വ​മി​ച്ച​തോ​ടെ സ​മീ​പത്തു​ള്ള​വ​ര്‍ വാ​ര്‍​ഡ് മെ​മ്പ​റെ​യും പോ​ലീ​സി​നെ യും ​വി​വ​ര​മ​റി​യി​ക്കു​ക​യായി​രു​ന്നു. തു​ട​ര്‍​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് സു​രേ​ഷി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പി​ന്നീ​ട് പോ​ലീ​സ് സ​മീ​പ​ത്തെ ക​ട​യി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള നി​രീ​ക്ഷ​ണ ക്യാ​മ​റ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി 11ന് ​സു​രേ​ഷി​നെ ബൈ​ക്കി​ടിച്ചി​ടു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ലഭിച്ചത്. റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്നതി​നി​ടെ വെ​ള്ള​റ​ട​യി​ല്‍നി​ന്ന് പ​ന​ച്ച​മൂ​ട്ടി​ലേ​ക്കുപോ​യ ര​ണ്ടു യു​വാ​ക്ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കാണു സു​രേ​ഷി​നെ ഇ​ടി​ച്ചിട്ടത്.

അ​പ​ക​ട​ത്തി​ല്‍ ബൈ​ക്കി​ന്‍റെ പിന്നിൽ ഇരുന്നയാ​ള്‍ റോ​ഡി​ല്‍ തെറിച്ചുവീ​ഴു​ന്ന​തും നി​രീ​ക്ഷ​ണ കാമ​റ​യി​ല്‍ കാ​ണാം. ഇടി യേറ്റു റോഡിൽവീണ സന്തോ ഷിനെ പി​ന്നീ​ട് യു​വാ​ക്ക​ള്‍ സമീ പത്തെ വീ​ടി​ന​ക​ത്താ​ക്കി ക​ത​കു ചാ​രി​യ​ശേ​ഷം മു​ങ്ങു​കയാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.​സു​രേ​ഷി​ന്‍റെ ത​ല​യ്ക്കും കാ​ലി​നും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.

ബു​ധ​നാ​ഴ്ച രാ​വി​ലെ 10 മ​ണി​യോ​ടെ വെ​ള്ള​റ​ട സി​ഐ പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും ഫോറ​ന്‍​സി​ക് വി​ദ​ഗ്ദ്ധ​രും ഡോ​ഗ് സ്‌​ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി ഇൻക്വസ്റ്റി നുശേ​ഷം ബ​ന്ധു​ക്ക​ൾക്കു ​വി​ട്ടു​ന​ല്‍​കി. ഭാ​ര്യ: അ​നി​ത. മ​ക്ക​ള്‍: ആ​ര്യ, അ​രു​ണ്‍.