നേ​മ​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം
Friday, September 13, 2024 6:09 AM IST
നേ​മം: ഓ​ണം എ​ത്തി​യ​തോ​ടു​കൂ​ടി നേ​മം​ ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം.​ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും വാ​ഹ​ന​ങ്ങ​ൾ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പെടുന്നത് പ​തി​വാ​യിരിക്കുകയാണ്. പ​ല​യി​ട​ത്തും സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തും ട്രാ​ഫി​ക് പോ​ലീ​സ ഇ​ല്ലാ​ത്ത​തും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്നു.​

ദേ​ശീ​യ​പാ​ത​യി​ൽ നി​ര​വ​ധി ക​ല്യാ​ണ​മ​ണ്ഡ​പ​ങ്ങ​ളു​ള്ള​തി​നാ​ൽ ഇവിടേയ്ക്കെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത​യി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന​തും പ​ല​പ്പോ​ഴും ഗ​താ​ഗ​ത​ക്കു​രു​ക്കി​നു കാ​ര​ണ​മാ​കു​ന്നുണ്ട്. ഇ​തുമൂലം സ്കൂ​ൾ കോ​ളജ് വി​ദ്യാ​ർ​ഥിക​ൾ​ക്കും ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ​ക്കും കൃ​ത്യ​സ​മ​യ​ത്ത് എ​ത്തു​വാ​ൻ ക​ഴി​യു​ന്നി​ല്ല.​

ക​ര​മ​ന മു​ത​ൽ പ്രാ​വ​ച്ച​മ്പ​ലം വ​രെയുള്ള ഇടത്തു മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ഗ​താ​ഗ​ക്കു​രു​ക്ക് പ​തി​വാ​ണ്.​ പാ​ത​യി​ൽ തോ​ന്നു​ന്ന​ത് പോ​ലെ കെ​എ​സ്ആർടിസി ​ബ​സുക​ളും ത​മി​ഴ്നാട് ബ​സുക​ളും നി​റു​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തും ഗ​താ​ഗ​ത​ക്കു​രു​ക്കി​ലേ​ക്ക് ന​യി​ക്കു​ന്നുണ്ട്.


പാ​ത​യോ​ര​ത്ത് അ​ന​ധി​കൃ​ത​ പാ​ർ​ക്കി​ംഗും റോ​ഡ് കൈ​യേ​റി ക​ച്ച​വ​ട​വും ന​ട​ക്കു​ന്ന​താ​യി ആ​ക്ഷേ​പമുണ്ട്. പ​ല ജം​ഗ്ഷ​നു​ക​ളി​ലും ട്രാ​ഫി​ക് പോ​ലി​സ് എ​ത്താ​ത്ത​തിനാൽ കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ​ക്കു റോ​ഡുമു​റി​ച്ച് ക​ട​ക്കു​ന്ന​തി​ന് ക​ഴി​യു​ന്നി​ല്ല.

ഓ​ണ​മെ​ത്തി​യ​തോ​ടെ റോ​ഡി​ൽ യാ​ത്ര​ക്കാ​രു​ടെ​യും വാ​ഹ​ന​ങ്ങ​ളു​ടെ​യും എ​ണ്ണ​വും വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഗ​താ​ഗ​ത​ക്കു​രു​ക്കു നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ട്രാ​ഫി​ക്ക് പോ​ലീ​സ് വേ​ണ്ട​ത്ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.