നേമം: നരുവാമൂട് വെള്ളംകെട്ടുവിളയില് വര്‍ക്ഷോപ്പിനുള്ളില്‍ സുഹൃത്തുക്കളായ മൂന്നുപപേരെ വെട്ടി പരിക്കേല്പിച്ച കേസില്‍ മൂന്നൂപേരെ നരുവാമൂട് പോലീസ് അറസ്റ്റുചെയ്തു.
വെള്ളായണി തെന്നൂര്‍ ചന്ദ്രാലയം വീട്ടില്‍ അരുണ്‍ലാല്‍ (37), ഇടയ്ക്കോട് മാങ്കൂട്ടത്ത് വീട്ടില്‍ രാജീവ് (43), കല്ലിയൂര്‍ പാറൂര്കോണം എസ്.എസ്. മന്‍സിലില്‍ റാംബോ ഷിബു (50) എന്നിവരാണ് അറസ്റ്റിലായത്.
തിരുവോണ ദിവസം പുലര്‍ച്ചെ വെള്ളംകെട്ടുവിളയിലെ വര്‍ക് ഷോപ്പിനുള്ളില്‍ കിടക്കുകയായിരുന്ന അരിക്കടമുക്ക് നേതാജി നഗറില്‍ താമസിക്കുന്ന പ്രശാന്തിനെയും സുഹൃത്തുക്കളായ രതീഷ്, പ്രകാശന് എന്നിവര്‍ക്കാണ് വെട്ടേറ്റത്. കഴുത്തിനും കൈവിരലിനും ഇടതുചെവിയിലും വെട്ടേറ്റ പ്രശാന്തിന് ഇരുപ്പത് സ്റ്റിച്ചുണ്ട്. രതീഷിന്റെ കാലിന് പൊട്ടലും പ്രകാശിന്റെ ഇടതുകാലിനും പരിക്കുണ്ട്. അക്രമത്തിനിരയായ രതീഷും പ്രതികളിലൊരാളായ രാജീവും തമ്മിലുള്ള മുന്‍വൈരാഗ്യത്തിന്റെ പേരില്‍ രതീഷ് ഫോണില്‍ വിളിച്ച് ഭീഷണിമുഴക്കിയതാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.