തി​രു​വോ​ണ​നാ​ളി​ല്‍ ര​ണ്ടു വാ​ഹ​ന അപ​ക​ട​ങ്ങ​ളി​ലാ​യി അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്ക്
Tuesday, September 17, 2024 1:15 AM IST
വെ​ള്ള​റ​ട: തി​രു​വോ​ണ​നാ​ളി​ല്‍ ര​ണ്ടു വാ​ഹ​ന അ​പ​ക​ട​ങ്ങ​ളി​ലാ​യി അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. രാ​വി​ലെ 11ന് ​പ​ന​ച്ച​മൂ​ട് ബാ​ങ്കി​നു മു​ന്നി​ലാ​യി​ട്ടാ​ണ് ആ​ദ്യ ബൈ​ക്ക് അ​പ​ക​ടം ന​ട​ന്ന​ത്. പ​ന​ച്ച​മൂ​ട് ഭാ​ഗ​ത്തു​നി​ന്നു​മെ​ത്തി​യ സ്‌​ക്കൂ​ട്ട​റും ചെ​റി​യ കോ​ല്ല​യി​ല്‍ നി​ന്നും പ​ന​ച്ച​മൂ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കും കൂ​ട്ടി​മു​ട്ടി ഷ​മീ​ര്‍ (19) നും ​സു​നീ​ഷ് (38) നും ​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.
പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ന്‍​ത​ന്നെ കാ​ര​ക്കോ​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. റോ​ഡി​ന്‍റെ നടുവിൽ‍ ഇ​രു​വാ​ഹ​ന​ങ്ങ​ളും നേ​ര്‍​ക്കു​നേ​ര്‍ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

അ​പ​ക​ട​ത്തി​ൽ ര​ണ്ടു വാ​ഹ​ന​ങ്ങ​ളും ത​ക​ര്‍​ന്നു. പോ​ലീ​സെ​ത്തി അ​പ​ക​ട​ത്തി​ല്‍​പ​ട്ട വാ​ഹ​ന​ങ്ങ​ള്‍ മാ​റ്റി ഗ​താ​ഗ​തം സ്ഥാ​പി​ച്ചു. കു​ട​പ്പ​ന​മൂ​ട്ടി ന​ട​ന്ന അ​പ​ക​ട​ത്തി​ലും മൂ​ന്ന് പേ​ർ​ക്കു പ​രി​ക്കേ​റ്റു.


വെ​ള്ള​റ​ട​യി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന അ​ഫി​ന്‍, അ​ഭി​ജി​ത്ത് സ​ഞ്ച​രി​ച്ച ബൈ​ക്ക് അ​മി​ത​വേ​ഗ​ത്തി​ല്‍ വെ​ള്ള​റ​ട​യി​ല്‍ നി​ന്നും ആ​ന​പ്പാ​റ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു അ​ഭി​ലാ​ഷ് സ​ഞ്ച​രി​ച്ച ബൈ​ക്കു​മാ​യി കൂ​ട്ടി​മു​ട്ടി മൂ​ന്നു​പേ​ര്‍​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ കാ​ര​ക്കോ​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തി​രു​വോ​ണ നാ​ളാ​യ​തി​നാ​ൽ റോ​ഡ് വി​ജ​ന​മാ​യി​രു​ന്നു. ബൈ​ക്കു​ക​ളു​ടെ അ​മി​ത വേ​ഗ​മാണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.