കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Thursday, September 19, 2024 6:27 AM IST
വി​ഴി​ഞ്ഞം: വ​യ​നാ​ട് ദു​രി​താ​ശ്വാ​സ ഫ​ണ്ട് ക​ള്ള​ക്ക​ണ​ക്കി​ലൂ​ടെ ദു​രു​പ​യോ​ഗ​വും ന​ട​ത്തു​ന്നതിൽ പ്രതിഷേധിച്ച് കോ​ൺ​ഗ്ര​സ് ക​രും​കു​ളം, പു​ല്ലു​വി​ള മ​ണ്ഡ​ലം ക​മ്മ​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.​ പു​തി​യ​തു​റ​യി​ൽ നി​ന്നും കൊ​ച്ചു​പ്പ​ള്ളി വ​രെ ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​നം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. അ​ഡോ​ൾ​ഫ് ജി. ​മൊ​റാ​യി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.


മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റുമാരായ പ​ര​ണി​യം ഫ്രാ​ൻ​സി​സ്, പുഷ്പം വി​ൻ​സന്‍റ്, ബ്ലോക്ക് നേ​താ​ക്ക​ളാ​യ ക​രും​കു​ളം ക്ലീ​റ്റ​സ്, പാ​മ്പു​കാ​ല ജോ​സ്, അ​നി​ൽ വി. ​സ​ലാം, കൊ​പ്പു​തു​റ ബി​ജു, ടാ​ൾ​ബ​ർ​ട്ട്, മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ ശ​ശി​ധ​ര​ൻ, വി​ൽ​സ​ൻ, അ​നി​ൽ, ജോ​സ്, റോ​ബി​ൻ​സ​ൻ, പ്ര​ശാ​ന്ത്, സൈ​മ​ൻ, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.