തിരുവനന്തപുരം: ഇന്ത്യയിൽ സാൽവേഷൻ ആർമി സഭ ആരംഭിച്ചതിന്റെ 143-ാം അനുസ്മരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കൊടുങ്ങാനൂർ പാപ്പാട് സാൽവേഷൻ ആർമി ചർച്ചിൽ പബ്ലിക് റിലേഷൻസ് സെക്രട്ടറി മേജർ ടി.ഇ. സ്റ്റീഫൻസണ്‍ പതാക ഉയർത്തി.
അനുസ്മരണ സമ്മേളനത്തിൽ മേജർ ലീലാമ്മ സ്റ്റീഫൻസണ്‍ അധ്യക്ഷയാ യി. മേജർ ടി.ഇ. സ്റ്റീഫൻസണ്‍ തിരുവചനസന്ദേശം നൽകി. ചർച്ച് കമ്മിറ്റി ഭാരവാഹികളായ ജെ. വർഗീസ്, കെ. അൻപഴകൻ, അലക്സ് പത്രോസ്, പി.ഡി. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.