കാ​ര​ക്കോ​ണം വി​ശു​ദ്ധ വി​ൻ​സന്‍റ് ഡി ​പോ​ൾ ദേ​വാ​ല​യ​ത്തിൽ തിരുനാളും ധ‍്യാനവും
Friday, September 20, 2024 6:53 AM IST
ത്രേ​സ്യാ​പു​രം: കാ​ര​ക്കോ​ണം വി​ശു​ദ്ധ വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ ദേ​വാ​ല​യ​ത്തി​ലെ ഇ​ട​വ​ക തി​രു​നാ​ളും ജീ​വി​ത ന​വീ​ക​ര​ണ ധ്യാ​ന​വും 22 മു​ത​ൽ 29 വ​രെ ന​ട​ക്കും. 22ന് ​വൈ​കു​ന്നേ​രം 5.45ന് ​കൊ​ടി​യേ​റ്റ്. ഫാ. ​റോ​ബ​ർ​ട്ട് വി​ൻ​സെ​ന്‍റ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

23 മു​ത​ൽ 25 വ​രെ ഫാ. ​ജോ​ർ​ജ് മ​ച്ചു​ക്കു​ഴി സി​എം ന​യി​ക്കു​ന്ന ജീ​വി​ത​ന​വീ​ക​ര​ണ ധ്യാ​നം ന​ട​ക്കും. 26ന് ​കു​ടും​ബ​പ്രേ​ഷി​ത ദി​ന​മാ​യും 27ന് ​യു​വ​ജ​ന ദി​ന​മാ​യും ആ​ച​രി​ക്കും. 28ന് ​ദി​വ്യ​ബ​ലി​ക്കു ശേ​ഷം തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണം ഉ​ണ്ടാ​യി​രി​ക്കും. സ​മാ​പ​ന ദി​ന​മാ​യ 29ന് ​നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത മെ​ത്രാ​ൻ ഡോ. ​വി​ൻ​സെ​ന്‍റ് സാ​മു​വ​ൽ ദി​വ്യ​ബ​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കും.


സി​ൽ​വ​ർ ജൂ​ബി​ലി മെ​മ്മോ​റി​യ​ൽ പാ​രീ​ഷ് ഹാ​ൾ ആ​ശീ​ർ​വാ​ദ​വും അ​ന്ന് ന​ട​ക്കും.