ഊ​ഞ്ഞാ​ലാ​ടു​മ്പോ​ള്‍ കോ​ണ്‍​ക്രീ​റ്റ് പാ​ളിവീ​ണ് നാ​ലുവ​യ​സു​കാരൻ മരിച്ചു
Friday, September 20, 2024 10:16 PM IST
വെ​ള്ള​റ​ട:​ ഊ​ഞ്ഞാ​ലാ​ടു​മ്പോ​ള്‍ കോ​ണ്‍​ക്രീ​റ്റ് പാ​ളി​ അടർന്നു ദേഹത്തുവീണു നാ​ലു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. കാ​ര​ക്കോ​ണം ത്രേ​സ്യാ​പു​രം സ്വ​ദേ​ശി രാ​ജ​ന്‍-​ചി​ഞ്ചു ദ​ന്പ​തി​ക​ളു​ടെ മ​ക​ന്‍ റി​ച്ചു എ​ന്ന റി​ഥു​രാ​ജേ​ഷാ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ വീ​ടി​നു സ​മീ​പ​ത്തെ കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ള്‍​ക്കി​ട​യി​ല്‍ ക​മ്പി ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​യി​രു​ന്ന ഊ​ഞ്ഞാ​ലി​ല്‍ ആ​ടു​മ്പോ​ഴാ​ണു കോ​ണ്‍​ക്രീ​റ്റ് പാ​ളി​ക​ളി​ലൊ​ന്ന് കു​ട്ടി​യു​ടെ ത​ല​യി​ലേ​ക്കു അ​ട​ർ​ന്നു​വീ​ണ​ത്.


നാ​ട്ടു​കാ​ര്‍ ഉ​ട​ന്‌ കു​ട്ടി​യെ കാ​ര​ക്കോ​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം കാ​ര​ക്കോ​ണം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് മോ​ര്‍​ച്ച​റി​യി​ല്‍. വെ​ള്ള​റ​ട പോ​ലീ​സ് കേ​സെ​ടു​ത്തു. സ​ഹോ​ദ​ര​ങ്ങ​ല്‍ റി​യാ, റി​ച്ചു.