നാലാഞ്ചിറ സെന്റ് ജോൺസ് സ്കൂളിന് വാർത്താ ചാനൽ
1458619
Thursday, October 3, 2024 4:38 AM IST
തിരുവനന്തപുരം: നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ സ്കൂളിൽ വാർത്താ ചാനൽ ആരംഭിച്ചു. സ്കൂളിന്റെ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് വാർത്താ ചാനൽ ആരംഭിച്ചതെന്ന് പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിൽ പറഞ്ഞു.
എസ്.ജെ. എന്നു പേരിട്ടിരിക്കുന്ന വാർത്താ ചാനലിൽ വാർത്ത ശേഖരണം, അവതരണം, എഡിറ്റിംഗ്, മിക്സിംഗ് തുടങ്ങി എല്ലാവിധ സാങ്കേതിക കാര്യങ്ങളും കുട്ടികൾ തന്നെയാണു നിർവഹിക്കുന്നതെന്നും പ്രിൻസിപ്പൽ പറഞ്ഞു.
ചുമതലക്കാരായ ഫാക്കൽട്ടി ടീം അംഗങ്ങൾ നേതൃത്വപരമായ പങ്ക് വഹിക്കുന്നു. യു ട്യൂബിലൂടെയും മറ്റു സാമൂഹിക മാധ്യമങ്ങളിലൂടെയുമാണ് വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നതെന്നും പ്രിൻസിപ്പൽ പറഞ്ഞു. ഉദ്ഘാടന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിൽ അധ്യക്ഷത വഹിച്ചു.
മാധ്യമ പ്രവർത്തകരായ അബ്ജോദ് വർഗീസ്, പൗർണമി ശങ്കർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ ബിജോ ഗീവറുഗീസ്, ജോജിമോൻ. കെ. തോമസ്, പ്രിൻസ് രാജ് കാതറിൻ മേരി ജോർജ്, ടി. ഷിജു, ജിബു തോമസ് എന്നിവർ പ്രസംഗിച്ചു.