മഹാത്മജിയെ അനുസ്മരിച്ച് നാടും നഗരവും
1458620
Thursday, October 3, 2024 4:39 AM IST
വെള്ളറട: ആനാവൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ പാലിയോട് ജംഗ്ഷനില്‍ ഗാന്ധിജയന്തിദിനം ആചരിച്ചു. മഹാത്മാഗാന്ധിയുടെ ഫോട്ടോയ്ക്ക് മുന്നില്‍ പുഷ്പാര്‍പ്പണവും അനുസ്മരണ പ്രഭാഷണവും നടത്തി. മണ്ഡലം പ്രസിഡന്റ് പ്രേമകുമാരന് നായര്‍ അധ്യക്ഷത വഹിച്ചു.
വൈ. സത്യദാസ്, മണവാരി ശശിധരന്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അനൂപ് പാലിയോട്, പഞ്ചായത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് പാര്‍ട്ടി നേതാവ് ബി.വി. അനീഷ്, ഡികെടിഎഫ് മണ്ഡലം പ്രസിഡന്റ് ഹരി പി. നായര്‍, കെപി എസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം റോബിന്‍സണ്‍, സ്വര്ണാകരന്, വിനോദ് ചാമവിള, ആല്‍ബര്‍ട്ട് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
വെള്ളറട: കോണ്‍ഗ്രസ് വെള്ളറട മണ്ഡലം കമ്മറ്റി സര്‍വമത പ്രാര്‍ഥനയും ദൃഢപ്രതിജ്ഞാ ചടങ്ങും സംഘടിപ്പിച്ചു. വെള്ളറട ടൗണില്‍ മണ്ഡലം പ്രസിഡന്റ് മണലി സ്റ്റാന്‍ലിയുടെ അധ്യക്ഷതയില്‍ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഗിരീഷ് കുമാര്‍ പ്രതിജ്ഞ ചെല്ലിക്കൊടുത്തു.
എം. രാജ് മോഹന്‍, സാബു പണിക്കര്‍, കെ.ജി. മംഗള്‍ദാസ്, സരളാ വിൻസന്റ്, പാക്കോട് സുധാകരന്, ജയന്തി, ദീപതി, പ്ലാക്കാല ജോണ്സണ്, കാനക്കോട് അജയന്, സിവിന്, ഫിലോമിന, മലയില്‍ രാധാകൃഷ്ണന്, വിജി, ലീല, ജയശ്രി, അരുണ്‍, സനല്‍, ബാലരാജ്, ശശിധരന്, സതീഷ്, ഷാജുദീന്‍, സെയിന്റ് രാജ്, ശ്യംരാഗ്, അനീഷ് തുടങ്ങിയവർ പങ്കെടുത്തു.
പാറശാല: പരശുവയ്ക്കല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഗാന്ധിജയന്തിദിനാചരണം കൊറ്റാമം ജംഗ്ഷനില്‍ കെപി സിസി സെക്രട്ടറി ഡോ. ആര്. വല്സലന് ഉദ്ഘാടനം ചെയ്തു. ലിജിത്ത്, കൊറ്റാമം വിനോദ്, നിര്‍മല, രാധാകൃഷ്ണന് തുടങ്ങി യവർ പ്രസംഗിച്ചു.
വെള്ളറട: കോണ്‍ഗ്രസ് മാരായമുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാരായമുട്ടത്ത് ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. മണ്ഡലം കമ്മറ്റി പ്രസിഡന്റ് ബിനില്‍ മണലുവിള അധ്യക്ഷതയില്‍ നടന്ന സെമിനാർ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. അനില്‍ ഉദ്ഘാടനം ചെയ്തു.
തുയൂര് വിക്രമന് നായര്‍, അയിരൂര്‍ ബാബു, പട്ട വിള, ശശിന്ദ്രന് നായര്‍ എന്നിവര്‍ ക്ലാസ് നയിച്ചു. മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി മണ്ണൂര്‍ ശ്രീകുമാര്‍, ബ്ലോക്ക് സെക്രട്ടറി വടകര വില്സന്, ശ്രീരാഗം ശ്രീകുമാര്‍, തത്തിയൂര് സുഗതന്, മലകുള ങ്ങര ജോണി, ആരാമം മധുസുദനന്‍ നായര്‍, കാക്കണം സാം രാജ്, ജിബു കാക്കണം ലാലു മലക്കുളങ്ങര, കേട്ടയ്ക്കല് വിനോദ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിഷ്ണു തൃപ്പലവൂര്‍, വിരാലി ശെല്‍വരാജ്, കാക്കണം മധു, അഖില്‍ തൃപ്ലവൂര് എന്നിവര്‍ നേതൃത്വം നല്കി.
നെടുമങ്ങാട്: നെടുമങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരി നടയിൽ സർവമത പ്രാർഥന സംഘടിപ്പിച്ചു. നെടുമങ്ങാട് ടൗൺ അസിസ്റ്റന്റ് ഇമാം ഫൈസൽ മൗലവി നേതൃത്വം നൽകി. നെടുമങ്ങാട് സിഎസ്ഐ ചർച്ചിനെ പ്രതിനിധീകരിച്ച് മണ്ണൂർക്കോണം സത്യൻ പങ്കെടുത്തു. നിഷ ജയൻ ഭഗവത്ഗീത പാരായണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മഹേഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി നെട്ടിറച്ചിറ ജയൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അർജുനൻ, അഡ്വ. എസ്. അരുൺകുമാർ, നെട്ടയിൽ ഷിനു, എസ്.എ. റഹീം, നെട്ടിറച്ചിറ രഘു. എ.എൻ. ശരീഫ്, സുരേന്ദ്രൻ ഉളിയൂർ, സൈഫു മഞ്ച, സോണി പുന്നിലം, ഉണ്ണിക്കുട്ടൻ നായർ തുടങ്ങിയവർ സംസാരിച്ചു.
നെടുമങ്ങാട്: യൂത്ത് കോൺഗ്രസ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉണ്ണിക്കുട്ടൻ നായർ നേതൃത്വം നൽകി. സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.കെ. അഭിജിത്ത്, ജില്ലാ സെക്രട്ടറി നെട്ടയിൽ ഷിനു, നിയോജകമണ്ഡലം പ്രസിഡന്റ് താഹിർ നെടുമങ്ങാട്, ബ്ലോക്ക് സെക്രട്ടറിമാരായ മനു വാണ്ട, ഷാറൂഖ്, നൗഫൽ, ഉണ്ണികൃഷ്ണൻ, കെഎസ്യു നെടുമങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് അഭിജിത്ത്, സാജിദ് , വിധു, വസന്ത് രാജ്, റെജിൻ തുടങ്ങിയവർ പങ്കെടുത്തു.
വെള്ളറട: ഉണ്ടന്‍കോട് സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും പാറശാല ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെയും എസ്പിസി-എന്‍സിസി -എന്‍എസ്എസ് വിദ്യാര്‍ഥികള്‍ മാതാ മലയിലേക്ക് ഗാന്ധിജയന്തി ദിനത്തില്‍ ട്രക്കിംഗ് നടത്തി. മലയുടെ പാതയ്ക്ക് ഇരുവശവും നിക്ഷേപിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു. അധ്യാപകരായ ജെ. ബിജു കുമാര്‍, രതീഷ്, ആന്റണ്‍ വിനിത, രജനി, ആന്റണ്‍ ശര്‍മിള, ബിന്ദു, അജോ, നിഷ, ഡയറക്ടര്‍ ഡോ. വില്സന് കെ. പീറ്റര്‍ എന്നിവര്‍ നേതൃത്വം നല്കി.
പാറശാല: അതിയന്നൂര്‍ പഞ്ചായത്തില്‍ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചും സ്വച്ഛത ഹി സേവ 2024 മാലിന്യമുക്ത നവ കേരള ക്യാമ്പയിന് പ്രവര്‍ത്തനങ്ങളുടെയും ഭാഗമായും മരുതംകോട് വാര്‍ഡിലെ പറച്ചില് കുളത്തിന്റെ പരിസരം വൃത്തിയാക്കി.
ഹരിത കര്‍മസേനാംഗങ്ങള്‍ക്കുള്ള റെയിന്‍ കോട്ട് വിതരണവും നടന്നു. പ്രസിഡന്റ് ബി.പി. സുനില്‍കുമാര്‍ റെയിന്‍ കോട്ട് വിതരണ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. അനിത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കൊടങ്ങാവിള വിജയകുമാര്‍, വാര്‍ഡ് മെമ്പര്‍ അജിത, സെക്രട്ടറി ഹരിന്‍ ബോസ്, അസിസ്റ്റന്റ് സെക്രട്ടറി ശിവന്, വിഇഒ അജു, അമാസ് കേരളയുടെ പ്രതിനിധി, ഹരിത കര്‍മസേന അംഗങ്ങള്‍, നെല്ലിമൂട് ന്യൂ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, മുതലായവര്‍ ഈ ശുചീകരണ കാമ്പയിനില്‍ പങ്കെടുത്തു.
നെടുമങ്ങാട്: ഗാന്ധിജയന്തിയുടെ ഭാഗമായി വിനോബാ നികേതനിൽ പ്രവർത്തിക്കുന്ന അമൃത ആയുർവേദ ആൻഡ് നാച്ചുറോപതിക് ഹോസ്പിറ്റൽ ജീവനക്കാർ വിനോബാ നികേതൻ സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുരേഷ് ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ലിജു കുമാർ സംസാരിച്ചു. അമൃത ആയുർവേദ ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ. എം.ജി. ജയൻ സ്വാഗതവും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സുജാ റാണി നന്ദിയും പറഞ്ഞു.
അമൃത ആയുർവേദിക് ആൻഡ് നാച്ചുറോ പതിക് ആശുപത്രി മാനേജർ ബാഹുലേയൻ നായർ നേതൃത്വം നൽകി.