കരമനയാറ്റില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി
1459810
Tuesday, October 8, 2024 10:47 PM IST
പേരൂര്‍ക്കട: കരമനയാറിൽ വട്ടിയൂര്‍ക്കാവ് മണലയം പമ്പ്ഹൗസിനു സമീപം 30 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബനിയനും ബര്‍മുഡയുമാണ് വേഷം. കമിഴ്ന്നു കിടക്കുന്ന നിലയില്‍ ഇന്നലെ വൈകുന്നേരം അഞ്ചോടുകൂടിയാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ട് ദിവസത്തെ പഴക്കം വരുമെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യാ ശ്രമമാണോ അബദ്ധത്തില്‍ ആറ്റില്‍ വീണതാണോ എന്നു വ്യക്തമായിട്ടില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുത്തു.