കോട്ടൂർ ആനപുനരധിവാസ കേന്ദ്രം : മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
1460550
Friday, October 11, 2024 6:36 AM IST
കാട്ടാക്കട : രാജ്യാന്തര നിലവാരത്തിലുള്ള കോട്ടൂർ ആന പുനരധിവാസ കേന്ദ്രം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും.
കിഫ്ബി അനുവദിച്ച 70 കോടിയോളം രൂപ ചെലവിട്ട് 176 ഹെക്ടർ വനഭൂമിയിലെ വിപുലവും വിശാലവുമായ ആന പുനരധിവാസ കേന്ദ്രം രാജ്യത്ത് ആദ്യമാണ്. 2016ലാണ് പദ്ധതിക്ക് കിഫ്ബി 105 കോടി രൂപ അനുവദിച്ചത്.
പത്തു വയസിനു താഴെ പ്രായമുള്ള ഏഴുകുട്ടിയാനകൾ ഉൾപ്പെടെ 15 ആനകൾ ഇപ്പോൾ ആന പരപാലന കേന്ദത്തിലുണ്ട്.
പ്രായാധിക്യത്തിലും തലയെടുപ്പോടെ നിൽക്കുന്ന 83 കാരൻ സോമനാണ് കൂട്ടത്തിലെ മുതിർന്ന ആന. രണ്ടുകൊല്ലം മുൻപ് എത്തിയ നാലു വയസുകാരി ആരണ്യ കൂട്ടത്തിലെ ഇളമുറക്കാരി.
നവീകരണത്തിന്റെ ഭാഗമായി നിർമിച്ച പദ്ധതികൾ മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, റോഷിഅഗസ്റ്റിൻ, ശിവൻകുട്ടി, ബാലഗോപാൽ ,ക്യഷ്ണൻകുട്ടി തുടങ്ങിയവർ നിർവഹിക്കും