ട്രാ​വ​ൽ മ​ണി​യു​ടേ​യും ട്രാ​വ​ൽ ടൂ​ർ​സി​ന്‍റെ​യും പു​തി​യ സ്റ്റോ​ർ പ്രവർത്തനം ആരംഭിച്ചു
Monday, April 15, 2019 12:01 AM IST
തി​രു​വ​ന​ന്ത​പു​രം: എ​ഫ്സി​എം ട്രാ​വ​ൽ സൊ​ലൂ​ഷ​ൻ​സി​ന്‍റെ ല​ഷ​ർ ട്രാ​വ​ൽ ബ്രാ​ൻ​ഡു​ക​ളാ​യ ട്രാ​വ​ൽ മ​ണി​യു​ടേ​യും ട്രാ​വ​ൽ ടൂ​ർ​സി​ന്‍റെ​യും പു​തി​യ സ്റ്റോ​ർ ശാ​സ്ത​മം​ഗ​ല​ത്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ട്രാ​വ​ൽ മ​ണി ബ്രാ​ൻ​ഡ് ലീ​ഡ​ർ ഗ​ഗ​ൻ മ​ൽ​ഹോ​ത്ര​യും ട്രാ​വ​ൽ ടൂ​ർ​സി​ന്‍റെ ബ്രാ​ൻ​ഡ് ലീ​ഡ​ർ ആ​ന​ന്ദ് മേ​നോ​നും ചേ​ർ​ന്നാ​ണ് പു​തി​യ സ്റ്റോ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഇ​തോ​ടെ ട്രാ​വ​ൽ മ​ണി​യു​ടെ ഇ​ന്ത്യ​യി​ലെ സ്റ്റോ​റു​ക​ളു​ടെ എ​ണ്ണം 40-ഉം,​ട്രാ​വ​ൽ ടൂ​ർ​സ് ഒൗ​ട്ട്‌ലറ്റു​ക​ളു​ടെ എ​ണ്ണം 35മാ​യി . ട്രാ​വ​ൽ മ​ണി​യു​ടെ സേ​വ​ന വി​ഭാ​ഗ​ത്തി​ൽ ക​റ​ൻ​സി നോ​ട്ടു​ക​ൾ, പ്രീ-​പെ​യ്ഡ് ഫോ​റി​ൻ എ​ക്സ്ചേ​ഞ്ച് ട്രാ​വ​ൽ കാ​ർ​ഡു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു.