കൊ​ട്ടും കു​ര​വ​യു​മാ​യി പ്ര​വ​ർ​ത്ത​ക​ർ ; മ​നം നി​റ​ഞ്ഞു സ്ഥാനാർഥികൾ. ആ​വേ​ശം പ​ക​ർ​ന്ന് രാ​ഹു​ൽ ഗാ​ന്ധി
Wednesday, April 17, 2019 12:17 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് പ​താ​ക​ക​ൾ വീ​ശി, മു​ദ്രാ​വാ​ക്യം വി​ളി​ച്ച് സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ഇ​ര​ന്പി​യെ​ത്തി​യ ജ​ന​സ​ഞ്ച​യ​ത്തെ ആ​വേ​ശ​ക്കൊ​ടു​മു​ടി​യി​ലെ​ത്തി​ച്ച് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ആ​ല​പ്പു​ഴ​യി​ലെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കു ശേ​ഷം രാ​ഹു​ൽ ഗാ​ന്ധി അ​ന​ന്ത​പു​രി​യി​ലേ​ക്ക് പ​റ​ന്നെ​ത്തു​ന്ന​തി​നു മു​ൻ​പു ത​ന്നെ തി​രു​വ​ന​ന്ത​പു​ര​ത്തെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ യോ​ഗം ന​ട​ക്കു​ന്ന സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യം യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ കൊ​ണ്ടു നി​റ​ഞ്ഞി​രു​ന്നു. വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ചെ​റു കൂ​ട്ട​ങ്ങ​ളാ​യി പ​താ​ക​ക​ളു​മേ​ന്തി മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ ഒ​ഴു​കി​യെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ ഇ​രി​പ്പി​ട​ങ്ങ​ളി​ൽ നി​റ​ഞ്ഞു. മി​നി​റ്റു​ക​ൾ ക​ഴി​യു​ന്തോ​റും സ്റ്റേ​ഡി​യ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ക​ർ തി​ങ്ങി നി​റ​ഞ്ഞു.

ആ​കാം​ഷയോ​ടെ കാ​ത്തു നി​ന്ന ഒ​രാ​യി​രം ക​ണ്ണു​ക​ൾ​ക്കു മു​ന്നി​ലേ​ക്ക്, വൈ​കു​ന്നേ​രം 6.20 ഓ​ടെ രാ​ഹു​ൽ ഗാ​ന്ധി​യെ​ത്തി. വി​ഐ​പി ഗേ​റ്റി​ലൂ​ടെ ക​ട​ന്ന വ​ന്ന രാ​ഹു​ൽ ഗാ​ന്ധി​യെ നേ​താ​ക്ക​ൾ ചേ​ർ​ന്ന് സ്വീ​ക​രി​ക്കു​ന്പോ​ൾ പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശ​ഭ​രി​ത​രാ​യി. അ​ത്യു​ച്ച​ത്തി​ൽ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ങ്ങി. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും സ്ഥാ​നാ​ർ​ഥി​ക​ളാ​യ ശ​ശി​ത​രൂ​രും അ​ടൂ​ർ പ്ര​കാശും പ്ര​സം​ഗി​ച്ച​തി​നുശേ​ഷം രാ​ഹു​ൽ ഗാ​ന്ധി​യെ പ്ര​സം​ഗ​ക്കാ​നാ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ ക്ഷ​ണി​ച്ച​പ്പോ​ൾ ജ​ന​ക്കൂ​ട്ടം ഇ​ള​കി​മ​റി​ഞ്ഞു. ആ​വേ​ശ​ഭ​രി​ത​രാ​യ അ​ണി​ക​ളു​ടെ മു​ദ്രാ​വാ​ക്യ​ങ്ങ​ളി​ൽ സാ​ഗ​രം ഇ​ര​ന്പി.

തു​ട​ർ​ന്ന് ന​രേ​ന്ദ്ര മോ​ദി​യെ​യും ബി​ജെ​പി​യെ​യും ക​ട​ന്നാ​ക്ര​മി​ച്ചു കൊ​ണ്ടു​ള്ള രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ പ്ര​സം​ഗം. ജ്യോ​തി വി​ജ​യ​കു​മാ​ർ പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ പ്ര​സം​ഗ​ത്തി​ന്‍റെ ഓ​രോ വാ​ച​ക​ത്തി​നും നി​റ​ഞ്ഞ കൈ​യടി. ക​ർ​ഷ​ക​ർ​ക്കും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും ത​ന്‍റെ പി​ന്തു​ണ അ​റി​യി​ച്ച രാ​ഹു​ൽ ഗാ​ന്ധി കോ​ണ്‍​ഗ്ര​സ് ഭ​ര​ണ​ത്തി​ലെ​ത്തി​യാ​ൽ അ​വ​ർ​ക്ക് വേ​ണ്ടി ന​ട​പ്പാ​ക്കാ​ൻ പോ​കു​ന്ന ക്ഷേ​മ​പ​ദ്ധ​തി​ക​ളെ​പ്പ​റ്റി​യും കൃ​ത്യ​മാ​യി വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്തു. ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റി​ൽ ശ​ശി ത​രൂ​രി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​ക​ണ​മെ​ന്ന് ഓ​ർ​മി​പ്പി​ച്ച രാ​ഹു​ൽ ഗാ​ന്ധി തി​രു​വ​ന​ന്ത​പു​ര​ത്ത് ഡോ. ​ശ​ശി തൂ​രി​ര​നെ​യും ആ​റ്റി​ങ്ങ​ലി​ൽ അ​ടൂ​ർ പ്ര​കാ​ശി​നെ​യും വി​ജ​യി​പ്പി​ച്ച് യു​ഡി​എ​ഫി​ന് ശ​ക്തി പ​ക​ര​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു.ഈ ​മ​ണ്ണ് മ​തേ​ത​ര​ത്വ​ത്തി​ന്‍റെ​യും സ​ഹി​ഷ്ണു​ത​യു​ടെ​യും മ​ണ്ണാ​ണെ​ന്നും ഇ​വി​ടെ വ​ർ​ഗീ​യ ഫാ​സി​സ​ത്തി​നു സ്ഥാ​ന​മി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.ആ​ർ​എ​സ്എ​സി​നെ​യും ബി​ജെ​പി​യെ​യും മോ​ദി​യെ​യും എ​തി​ർ​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രു നേ​താ​വേ ഉ​ള്ളു അ​ത് രാ​ഹു​ൽ ഗാ​ന്ധി​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ മു​കു​ൾ വാ​സ്നി​ക്, കെ.​സി. വേ​ണു​ഗോ​പാ​ൽ, യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ ശ​ശി​ത​രൂ​ർ, അ​ടൂ​ർ​പ്ര​കാ​ശ്, എം​എ​ൽ​എ​മാ​രാ​യ വി.​എ​സ്. ശി​വ​കു​മാ​ർ, എം. ​വി​ൻ​സെ​ന്‍റ്, കെ.​എ​സ്. ശ​ബ​രി​നാ​ഥ​ൻ, മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രാ​യ തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള, എം.​എം. ഹ​സ​ൻ, യു​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളാ​യ സി.​പി. ജോ​ണ്‍, ജി. ​ദേ​വ​രാ​ജ​ൻ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ത​ന്പാ​നൂ​ർ ര​വി, ടി. ​ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ്, മ​ണ്‍​വി​ള രാ​ധാ​കൃ​ഷ്ണ​ൻ, നേ​താ​ക്ക​ളാ​യ എ​ൻ. ശ​ക്ത​ൻ, പാ​ലോ​ട് ര​വി, വ​ർ​ക്ക​ല ക​ഹാ​ർ, ആ​ർ. സെ​ൽ​വ​രാ​ജ്, ആ​ർ വ​ൽ​സ​ല​ൻ, മ​ണ​ക്കാ​ട് സു​രേ​ഷ്, ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള, സോ​ള​മ​ൻ അ​ല​ക്സ്, പി.​എ​സ് പ്ര​ശാ​ന്ത്, ബീ​മാ​പ്പ​ള്ളി റ​ഷീ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.