തെ​ക്ക​ൻ കു​രി​ശു​മ​ല തീ​ർ​ഥാ​ട​നം: ര​ണ്ടാം​ഘ​ട്ടം നാളെ മു​ത​ൽ
Wednesday, April 17, 2019 12:17 AM IST
വെ​ള്ള​റ​ട : തെ​ക്ക​ൻ കു​രി​ശു​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം നാളെ മു​ത​ൽ 20 വ​രെ ന​ട​ത്തും. ഒ​ന്നാം​ഘ​ട്ട തീ​ർ​ഥാ​നം മാ​ർ​ച്ച് 31ന് ​ആ​രം​ഭി​ച്ച് ഏ​ഴി​ന് അ​വ​സാ​നി​ച്ചി​രു​ന്നു.

നാളെ ​രാ​വി​ലെ ആ​റി​ന് കു​രി​ശി​ന്‍റെ വ​ഴി സം​ഗ​മ​വേ​ദി​യി​ൽ നി​ന്നും നെ​റു​ക​യി​ലേ​യ്ക്ക്. വൈ​കു​ന്നേ​രം ഏ​ഴി​ന് സം​ഗ​മ​വേ​ദി​യ​ൽ നടത്തുന്ന ദി​വ്യ​ബ​ലി​ക്കുംപാ​ദ​ക്ഷാ​ള​ന​ത്തി​നും മോ​ണ്‍. ഡോ.​വി​ൻ​സെ​ന്‍റ് കെ. ​പീ​റ്റ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും ഒ​ന്പ​തി​ന് തി​രു​ക​ണി​ക്കൂ​ർ ആ​രാ​ധ​ന. കു​രി​ശു​മ​ല, കൊ​ല്ല​കോ​ണം, കൂ​ട്ട​പൂ ഇ​ട​വ​ക​കൾ നേതൃത്വം നൽകും.

10ന് ​ക​ത്തി​പ്പാ​റ സെ​ന്‍റ് ആ​ൻ​സ് സി​സ്റ്റേ​ഴ്സ്, ഡി​വൈ​ൻ ബീ​റ്റ്സ് കു​രി​ശു​മ​ല നേ​തൃ​ത്വം ന​ൽ​കു​ന്ന ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന ന​ട​ക്കും. രാ​ത്രി 12ന് ​പു​ല്ല​ത്തേ​രി യു​വ​ജ​ന പ്ര​സി​ദീ​യ​വും ര​ണ്ടു മു​ത​ൽ തെ​ക്ക​ൻ കു​രി​ശു​മ​ല മ​ധ്യ​സ്ഥ പ്രാ​ർ​ഥ​നാ ഗ്രൂ​പ്പും തി​രു​മ​ണി​ക്കൂ​ർ ആ​രാ​ധ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കും.

ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​ഞ്ചി​ന് സം​ഗ​മ​വേ​ദി​യി​ൽ നി​ന്നും നെ​റു​ക​യി​ലേ​യ്ക്ക് കു​രി​ശി​ന്‍റെ വ​ഴി. ആ​റി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും, പീ​ഢാനു​ഭ​വ ധ്യാ​ന ശു​ശ്രൂ​ഷ​യും. മു​തി​യാ​വി​ള എ​ൻ.​പി.​ജോ​സും പ​ര​ശു​വ​യ്ക്ക​ൽ സ​ന്തോ​ഷും നേ​തൃ​ത്വം ന​ൽ​കും.

ഒ​ന്പ​തി​ന് ആ​ന​പ്പാ​റ ഫാ​ത്തി​മ​മാ​ത കു​രി​ശ​ടി​യി​ൽ നി​ന്നും സം​ഗ​മ​വേ​ദി​യി​ലേ​യ്ക്ക് പ​രി​ഹാ​ര​സ്ലീ​വാ​പാ​ത കു​രി​ശു​മ​ല ഇ​ട​വ​ക​യും തീ​ർ​ഥാ​ട​ന ക​മ്മി​റ്റി​യും നേ​തൃ​ത്വം ന​ൽ​കും. മൂ​ന്നി​ന് പീ​ഢാ​സ​ഹ​നാ​നു​സ്മ​ര​ണം സം​ഗ​മ​വേ​ദി​യി​ൽ മോ​ണ്‍. ഡോ.​വി​ൻ​സെ​ന്‍റ് കെ.​പീ​റ്റ​ർ, ഫാ.​ര​തീ​ഷ് മാ​ർ​ക്കോ​സ് എ​ന്നി​വ​ർ കാ​ർ​മി​ക​രാ​കും. 20ന് രാ​വി​ലെ ആ​റി​ന് കു​രി​ശി​ന്‍റെ വ​ഴി നെ​റു​ക​യി​ലേ​യ്ക്ക് വൈ​കു​ന്നേ​രം നാ​ലി​ന് മ​ല​ക​യ​റാ​ൻ സൗ​ക​ര്യ​മു​ണ്ടാ കും.

​ആ​റി​ന് സം​ഗ​മ​വേ​ദി​യി​ൽ പെ​സ​ഹ ജാ​ഗ​രാ​നു​ഷ്ഠാ​ന​വും ഉ​ത്ഥാ​ന മ​ഹോ​ത്സ​വും ന​ട​ക്കും. ഫാ.​പ്ര​ദീ​പ് ആ​ന്‍റോ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.