മ​രം ക​ട​പു​ഴ​കി വീ​ണ് ഗതാഗതം തടസപ്പെട്ടു
Wednesday, April 17, 2019 12:17 AM IST
നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര​യി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു.​ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​രു​വി​ക്ക​ര ഡാ​മി​നു സ​മീ​പം മു​ള്ളി​ല​വി​ൻ​മൂ​ട് -കാ​ഞ്ചി​ക്കാ​വി​ള -വാ​ഴ​വി​ള റോ​ഡി​ലാ​ണ് കൂ​റ്റ​ൻ ക​ശു​മാ​വ് മ​റി​ഞ്ഞു വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. സ്ഥ​ല​ത്ത് എ​ത്തി​യ അ​രു​വി​ക്ക​ര പോ​ലീ​സ്, നെ​ടു​മ​ങ്ങാ​ട് ഫ​യ​ർ​ഫോ​ഴ്സ്, തീ​രം റ​സി​ഡ​ന്‍റ് സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​രം​മു​റി​ച്ചു മാ​റ്റി. ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ചു.

ക​ട​പു​ഴ​കി​യ മ​ര​ത്തി​നു സ​മീ​പ​മു​ള്ള ചി​ല മ​ര​ങ്ങ​ൾ ഇ​പ്പോ​ഴും അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ക​യാ​ണ്.​ഈ മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.