പീ​ഡ​നം:​ ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Wednesday, April 17, 2019 12:19 AM IST
നെ​ടു​മ​ങ്ങാ​ട് : പ്രാ​യ പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​രാ​ളെ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ട്ട​പ്പാ​റ വേ​ങ്കോ​ട് മേ​ൽ​പ്പ​ലോ​ടു ച​ന്ദ്രോ​ദ​യം വീ​ട്ടി​ൽ പ്ര​വീ​ണാ​ണ് പോ​സ്കോ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ​ത്.​നെ​ടു​മ​ങ്ങാ​ട് ഇ​ൻ​സ്പെ​ക്ട​ർ കെ.​അ​നി​ൽ​കു​മാ​ർ , സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​ഷു​ക്കൂ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത് . പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി

ഡോ. ​ഡി. ബാ​ബു പോ​ൾ അ​നു​സ്മ​ര​ണം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: വൈ​എം​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​ഡ​ബ്ല്യു​സി​എ, ടി​സി​എ​ഫ്, യു​സി​എം, എ​ബ​ൻ​ഡ​ന്‍റ് ലൈ​ഫ് ഇ​ന്ത്യ, ബൈ​ബി​ൾ സൊ​സൈ​റ്റി എ​ന്നീ എ​ക്യൂ​മെ​നി​ക്ക​ൽ സം​ഘ​ട​ന​ക​ളു​ടെ​യും വി​വി​ധ സ​ഭ​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഡോ. ​ബാ​ബു പോ​ൾ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​വൈ​എം​സി​എ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് കെ.​വി. തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​താ ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​എം. സൂ​സ​പാ​ക്യം ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ അം​ബാ​സി​ഡ​ർ ടി.​പി. ശ്രീ​നി​വാ​സ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും.