വിഷുആഘോഷം നടത്തി
Wednesday, April 17, 2019 12:19 AM IST
തിരുവനന്തപുരം: കു​ര്യാ​ത്തി ആ​ന​ന്ദ​നി​ല​യം അ​നാ​ഥ​മ​ന്ദി​ര​ത്തി​ൽ വി​ഷു ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ക​ർ​മ​സോ​ഷ്യോ ക​ൾ​ച്ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​മ​ഹാ​ദേ​വ​ൻ ഉ​ദ്ഘാ​ട​നംചെ യ്തു. ആ​ന​ന്ദ​നി​ല​യം മു​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ളി​ൽ സൂ​ര്യ​നാ​രാ​യ​ണ കു​ഞ്ചു​രാ​യ​ൻ, ഗാ​ന്ധി​ദ​ർ​ശ​ൻ പ്രോ​ഗ്രാം കോ​-ഒാർ​ഡി​നേ​റ്റ​ർ വി. ​സു​കു​മാ​ര​ൻ, ഗാ​യ​ക​ൻ പ​ട്ടം സ​നി​ത്, മ​യൂ​ഷ, ആ​ന​ന്ദ​നി​ല​യം സെ​ക്ര​ട്ട​റി കു​ര്യാ​ത്തി ശ​ശി എന്നിവർ പങ്കെടുത്തു.

ഉ​പ​വാ​സം ആ​രം​ഭി​ച്ചു

ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ മു​നി​സി​പ്പാ​ലി​റ്റി എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ അ​ഴി​മ​തി ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ശ്രീ​നാ​രാ​യ​ണ ക​ൾ​ച്ച​റ​ൽ മൂ​വ്മെ​ന്‍റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ജേ​ന്ദ്ര​കു​മാ​ർ മു​നി​സി​പ്പാ​ലി​റ്റി പ​ടി​ക്ക​ൽ 24 മ​ണി​ക്കൂ​ർ ഉ​പ​വാ​സം ആ​രം​ഭി​ച്ചു. ഉ​പ​വാ​സ​സ​മ​രം ശ്രീ​നാ​രാ​യ​ണ ക​ൾ​ച്ച​റ​ൽ മൂ​വ്മെ​ന്‍റ് പ്ര​സി​ഡ​ന്‍റ് ഡോ. ​ബി​ജു ര​മേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​വാ​സ പ​ന്ത​ലി​ൽ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ പൊ​തു​ജ​ന​ത്തി​നേ​റ്റ തി​ക്താ​നു​ഭ​വ​ങ്ങ​ൾ പ​രാ​തി​യാ​യി സ്വീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കു​ം.