ആ​വേ​ശം പ​ക​ർ​ന്നു ശോ​ഭാ സു​രേ​ന്ദ്ര​ൻ
Wednesday, April 17, 2019 12:19 AM IST
ആ​റ്റി​ങ്ങ​ൽ: പ​തി​വു​പോ​ലെ ആ​റ്റി​ങ്ങ​ലി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ശോ​ഭാ സു​രേ​ന്ദ്ര​ൻ ക്ഷേ​ത്ര ദ​ർ​ശ​നം ന​ട​ത്തി​യ​തി​നു ശേ​ഷ​മാ​ണു ഇ​ന്ന​ലെ പ്ര​ച​ര​ണം തു​ട​ങ്ങി​യ​ത്. വ​ർ​ക്ക​ല മ​ണ്ഡ​ല​ത്തി​ലാ​യി​രു​ന്നു പ​ര്യ​ട​നം. വ​ർ​ക്ക​ല പ​ന​യ​റ തൃ​പ്പോ​ട്ടു​കാ​വി​ൽ എ​ത്തി​യ സ്ഥാ​നാ​ർ​ത്ഥി​യെ പൂ​ർ​ണ​കും​ഭം ന​ൽ​കി​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​രി​ച്ച​ത്.
ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നു ശേ​ഷം കോ​വൂ​ർ ജം​ഗ്ഷ​നി​ലെ മാ​ർ​ക്ക​റ്റി​ലെ​ത്തി വോ​ട്ട​ർ​മാ​രെ ക​ണ്ടു. അ​തി​നു​ശേ​ഷം സ്ഥാ​നാ​ർ​ത്ഥി വാ​ഹ​ന​പ​ര്യ​ട​നം ആ​രം​ഭി​ച്ചു. ക​ല്ല​ന്പ​ല​ത്തെ​ത്തി​യ ശോ​ഭാ സു​രേ​ന്ദ്ര​ൻ ശി​വ​സേ​ന​യു​ടെ റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്തു. ശി​വ​സേ​ന നേ​താ​ക്ക​ളാ​യ പേ​രൂ​ർ​ക്ക​ട ഹ​രി​കു​മാ​ർ,പെ​രി​ങ്ങ​മ്മ​ല അ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ വാ​ഹ​ന​വ്യൂ​ഹ​മാ​ണ് റോ​ഡ് ഷോ​യി​ൽ സ്ഥാ​നാ​ർ​ത്ഥി​ക്കൊ​പ്പം അ​ണി​നി​ര​ന്ന​ത്.തെ​ര​ഞ്ഞെ​ടു​പ്പു പ​ര്യ​ട​ന​ത്തി​നി​ടെ സി​പി​എ​മ്മി​ൽ നി​ന്നും കോ​ണ്‍​ഗ്ര​സി​ൽ നി​ന്നു​മെ​ത്തി​യ പ​ത്തോ​ളം പേ​രെ ശോ​ഭാ സു​രേ​ന്ദ്ര​ൻ ബി​ജെ​പി​യി​ലേ​ക്ക് സ്വീ​ക​രി​ച്ചു. ഉ​ച്ച​യ്ക്കു​ശേ​ഷം നാ​വാ​യി​ക്കു​ള​ത്തെ​ത്തി​യ പ​ര്യ​ട​ന​ത്തി​ൽ പ​ത്തു വ​ർ​ഷം പ​ഞ്ചാ​യ​ത്ത് മെ​ന്പ​റും സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ ബാ​ല​കൃ​ഷ്ണ​പി​ള്ള ശോ​ഭാ സു​രേ​ന്ദ്ര​നി​ൽ നി​ന്നു ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ചു. രാ​ത്രി പ​തി​നൊ​ന്നു മ​ണി​യോ​ടെ​യാ​ണ് പ​ര്യ​ട​നം അ​വ​സാ​നി​ച്ച​ത്.