ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ത്തോ​ടെ സ​ന്പ​ത്ത്
Wednesday, April 17, 2019 12:19 AM IST
ആ​റ്റി​ങ്ങ​ൽ: വോ​ട്ടെ​ടു​പ്പി​നു ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കേ പാ​ർ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി നി​ശ്ച​യി​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ ഒ​രു മാ​റ്റ​വും വ​രു​ത്താ​തെ​യാ​ണു പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ഡോ. ​എ.​സ​ന്പ​ത്ത് മു​ന്നോ​ട്ടു പോ​കു​ന്ന​ത്.
ഇ​ന്ന​ലെ ചി​റ​യി​ൻ​കീ​ഴ് മ​ണ്ഡ​ല​ത്തി​ലാ​യി​രു​ന്നു സ​ന്പ​ത്തി​ന്‍റെ പ്ര​ച​ാര​ണം. രാ​വി​ലെ കിം​ഫ്ര​യി​ൽ നി​ന്നും ആ​രം​ഭി​ച്ച പ​രി​പാ​ടി രാ​ത്രി വൈ​കി ക​ട​യ്ക്കാ​വൂ​രി​ലാ​ണു സ​മാ​പി​ച്ച​ത്. കോ​ണ്‍​വ​ന്‍റ്, കശുവണ്ടി ​ഫാ​ക്ട​റി, സാ​യ്ഗ്രാ​മം എ​ന്നി​വി​ട​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി സ​ന്ദ​ർ​ശി​ച്ചു.
ഇ​ന്നു വ​ർ​ക്ക​ല മ​ണ്ഡ​ല​ത്തി​ലാ​ണു സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​ച​ര​ണം.