തെരഞ്ഞെടുപ്പ് ഒ​രു​ക്ക​ങ്ങ​ൾ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തി
Wednesday, April 17, 2019 12:20 AM IST
തി​രു​വ​ന​ന്ത​പു​രം: വോ​ട്ടെ​ടു​പ്പി​ന് ആ​റു ദി​വ​സം മാ​ത്രം ശേ​ഷി​ക്കെ ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലേ​ക്ക്. ആ​റ്റി​ങ്ങ​ൽ, തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ വോ​ട്ടെ​ടു​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ക​മ്മീ​ഷ​നിം​ഗ് പൂ​ർ​ത്തി​യാ​യി.
തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള പൊ​തു നി​രീ​ക്ഷ​ക​ൻ ശ​ര​വ​ണ​വേ​ൽ​രാ​ജും ജി​ല്ല​യി​ലെ പോ​ലീ​സ് നി​രീ​ക്ഷ​ക ശ​ശി പ്ര​ഭ ദ്വി​വേ​ദി​യും ജി​ല്ല​യി​ലെ വോ​ട്ടെ​ടു​പ്പി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി.​തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ സ്ട്രോം​ഗ് റൂ​മു​ക​ളി​ലാ​ണ് ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ങ്ങ് യ​ന്ത്ര​ങ്ങ​ളും വി​വി​പാ​റ്റും സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​റൂ​മു​ക​ളി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ളും നി​രീ​ക്ഷ​ക​ർ പ​രി​ശോ​ധി​ച്ചു.