വി​ക​സ​ന മു​ര​ടി​പ്പി​നെതിരേ വോട്ട് ചോദിച്ച് അടൂർ പ്രകാശ്
Wednesday, April 17, 2019 11:37 PM IST
ആ​റ്റി​ങ്ങ​ല്‍: യുഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി അ​ടൂ​ര്‍​പ്ര​കാ​ശ് ഇ​ന്ന​ലെ ക​ല്ല​റ, ആ​നാ​ട്, വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ര്യ​ട​നം നടത്തി.

വി​ക​സ​ന മു​ര​ടി​പ്പി​ന്‍റെയും വി​ശ്വാ​സ ലം​ഘ​ന​ത്തി​ന്‍റെ​യും ക​രി​നി​ഴ​ല്‍ പു​ര​ണ്ട ഇ​ട​തു​പ​ക്ഷ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രേ​യും ഇ​ന്ത്യ​യു​ടെ സ​മ്പ​ത്ത് വ്യ​വ​സ്ഥ​യെ ത​ന്നെ ത​കി​ടം മ​റി​ച്ച അ​ഴി​മ​തി​യു​ടെ​യും അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ​യും വ​ക്താ​ക്ക​ളാ​യ ബി​ജെപി സ​ര്‍​ക്കാ​രി​ന്‍റെ ദു​ഷ്ഭ​ര​ണ​ത്തി​നെ​തി​രെ​യും ഈ ​വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യുഡിഎ​ഫി​നെ വ​ന്‍​ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജി​യി​പ്പി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ഇ​പ്പോ​ള്‍ സ​മ്മ​തി​ദാ​യ​ക​ര്‍ തി​രി​ച്ച​റി​ഞ്ഞ് ക​ഴി​ഞ്ഞു​വെ​ന്ന് അ​ടൂ​ര്‍ പ്ര​കാ​ശ് പ​റ​ഞ്ഞു. ശ​ബ​രീ​നാ​ഥ​ന്‍ എംഎ​ല്‍എ, നേ​താ​ക്ക​ളാ​യ ഇ.​ഷം​സു​ദ്ദീ​ന്‍ , അ​നി​ല്‍​കു​മാ​ര്‍, ആ​നാ​ട് ജ​യ​ന്‍ എ​ന്നി​വ​ര്‍ സ്ഥാ​നാ​ര്‍​ഥിയെ അ​നു​ഗ​മി​ച്ചു.